വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസിൽ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ബിനീഷ് കോടിയേരി ഇ ഡി ഓഫീസില്‍ നിന്ന് മടങ്ങിയെന്ന് സൂചന. ഇടിയുടെ കൊച്ചിയിലെ ഓഫീസിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ബിനീഷ് കോടിയേരി എത്തിയത്. ഫെമ ചട്ടലങ്ങനവുമായി ബന്ധപ്പെട്ടതാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു.
ബിനീഷ് കോടിയേരിയുടെ കേരളത്തിലെ കമ്പനികളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുകയാണ്. ആ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബിനീഷിനെ ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
ALSO READ: തന്റെ പുറകേ ഓടുന്ന എസ്എഫ്ഐക്കാർ കുരങ്ങന്മാരെ പോലെ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഇതിനായി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ആവശ്യപ്പെട്ടതായാണ് സൂചന. ബിനീഷ് കോടിയേരിയെ
ലഹരി മരുന്ന് കടത്തുകേസിൽ ബംഗളൂരുവിൽ അറസ്റ്റിലായപ്പോൾ നാലാം പ്രതിയാക്കി ഇ.ഡി. കേസെടുത്തിരുന്നു.ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു അന്ന് അറസ്റ്റിലായ ബിനീഷിന് ജാമ്യം ലഭിച്ചത്. ലഹരിക്കേസിൽ ബിനീഷ് പ്രതിയല്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ കേസിന്‍റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.