അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു പരീക്ഷാ ഫലം നാളെ

ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ  പ്രഖ്യാപിക്കും. നാളെ വൈകുന്നേരം 3 മണിക്കാണ് ഫലം പ്രഖ്യാപിക്കുക 

Last Updated : May 9, 2016, 10:51 PM IST
അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു പരീക്ഷാ ഫലം നാളെ

 തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ  പ്രഖ്യാപിക്കും. നാളെ വൈകുന്നേരം 3 മണിക്കാണ് ഫലം പ്രഖ്യാപിക്കുക .പരീക്ഷ ഫലം  ഇന്ന്  പ്രഖ്യാപിക്കുമെന്നാണ്   ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നത് .

കഴിഞ്ഞയാഴ്ചതന്നെ ഫലം പരീക്ഷാബോര്‍ഡ് അംഗീകരിച്ചിരുന്നു. 460743 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്ലസ്‌ടു പരീക്ഷ എഴുതിയത്.വിദ്യാര്‍ഥികള്‍ ഒഫീഷ്യല്‍ വെബ്സൈറ്റായ keralaresults.nic.in വഴിയും, results.kerala.nic.in വഴിയും കൂടാതെ dhsekerala.gov.in വഴിയും ഫലം നോക്കാവുന്നതാണ്.

ഹയർ സെക്കൻഡറി പരീക്ഷാഫലം പറ്റി കൂടുതല്‍ അറിയാന്‍ http://kerala12.jagranjosh.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Trending News