Parliament: ‘ബിജെപി അംഗങ്ങൾ പിടിച്ചു തള്ളി, കാൽമുട്ടിന് പരിക്കേറ്റു’: സ്പീക്കർക്ക് കത്ത് നൽകി ഖാർ​ഗെ

Congress: കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും മല്ലികാർജുൻ ഖാർ​ഗെ കത്തിൽ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 07:47 PM IST
  • അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച തന്നെ ബിജെപി എംപിമാർ തള്ളിയിട്ടെന്നാണ് ഖാർ​ഗെ കത്തിൽ പറയുന്നത്
  • ഇതിനിടെ മുൻപ് തനിക്ക് ശസ്ത്രക്രിയ നടത്തിയ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർ​ഗെ കത്തിൽ വ്യക്തമാക്കി
Parliament: ‘ബിജെപി അംഗങ്ങൾ പിടിച്ചു തള്ളി, കാൽമുട്ടിന് പരിക്കേറ്റു’: സ്പീക്കർക്ക് കത്ത് നൽകി ഖാർ​ഗെ

ന്യൂഡൽഹി: ബിജെപി എംപിമാർ തന്നെ തള്ളിയിട്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർ​ഗെ. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഖാർ​ഗെ കത്ത് നൽകി. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും മല്ലികാർജുൻ ഖാർ​ഗെ കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് മകരദ്വാറിലൂടെ നടന്നുവരികയായിരുന്ന തന്നെ ബിജെപി എംപിമാർ തള്ളിയിട്ടെന്നാണ് ഖാർ​ഗെ കത്തിൽ പറയുന്നത്. ഇതിനിടെ മുൻപ് തനിക്ക് ശസ്ത്രക്രിയ നടത്തിയ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർ​ഗെ കത്തിൽ വ്യക്തമാക്കി.

തനിക്കെതിരായ അതിക്രമത്തിൽ കുറ്റക്കാരായ ബിജെപി എംപിമാർക്ക് എതിരെ അന്വേഷണം നടത്തണമെന്നും ലോക്സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ ഖാർ​ഗെ ആവശ്യപ്പെട്ടു. അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News