Kerala budget 2024: കേരള ബജറ്റ് 2024; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി, കർഷകർക്ക് ആശ്വാസം

Kerala budget 2024 updates: റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കനായി 250 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 10:56 AM IST
  • ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും.
  • റബറിന്റെ താങ്ങുവില 180 ആക്കി ഉയര്‍ത്തിയത് റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി.
  • അടുത്ത മൂന്ന് വര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും.
Kerala budget 2024: കേരള ബജറ്റ് 2024; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി, കർഷകർക്ക് ആശ്വാസം

തിരുവനന്തപുരം: നിയമസഭയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം പുരോഗമിക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റ് അവതരണത്തില്‍ ഉണ്ടായിരുന്നത്. കാര്‍ഷിക മേഖലയ്ക്ക് 1,698 കോടി രൂപ വകയിരുത്തി. 

ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നാളികേര വികസനത്തിന് 65 കോടി, നെല്ല് ഉത്പാദനത്തിന് 93.6 കോടി, സുഗന്ധ വ്യഞ്ജന കൃഷിയ്ക്ക് 4.6 കോടി, വിളകളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ 2 കോടി, കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. കൂടാതെ, വിഷരഹിത പച്ചക്കറിയ്ക്ക് 78 കോടിയും വകയിരുത്തിയിട്ടുണ്ട്. 

ALSO READ: യാത്രക്കാര്‍ ദുരിതത്തില്‍; കെ റെയിലുമായി മുന്നോട്ട് തന്നെയെന്ന് ധനമന്ത്രി  

അതേസമയം, റബറിന്റെ താങ്ങുവില 180 ആക്കി ഉയര്‍ത്തിയത് റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി. റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കനായി 250 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നത് വരെ കാത്തിരിക്കാതെ പൊതു സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി ഔട്ട് ഓഫ് ദി ബോക്‌സ് ആശയങ്ങള്‍ നടപ്പാക്കും. അടുത്ത മൂന്ന് വര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News