Kottayam: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിര്‍ണ്ണായക പ്രഖ്യാപനം വന്നു. ഇനി ഇടത് മുന്നണിയ്ക്കൊപ്പം ...
പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണിയാണ് നടത്തിയത്. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം LDFനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.
യോഗത്തിന് ശേഷം പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. എന്തുതന്നെയായാലും പാല വിട്ടുകൊടുക്കില്ലെന്ന കടുംപിടുത്തം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുടരുകയാണ്.
പാലാ സീറ്റ് ഇല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടിവരുമെന്ന് അദ്ദേഹം എന്‍സിപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also read: രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നു, ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്
എന്നാല്‍, പാലാ സീറ്റ് ജോസ് കെ മാണി യ്ക്ക് തന്നെ ലഭിക്കുമെന്നാണ് സൂചനകള്‍.
എന്നാല്‍ പാല സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ പരസ്യ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിയില്‍ ആലോചിക്കാത്ത കാര്യത്തിലാണ് മാണി സി കാപ്പന്‍ പ്രതികരിച്ചതെന്നും സിപിഎം വിലയിരുത്തുന്നു.