കേരളാ കോണ്‍ഗ്രസ് പോര് പുതിയ തലങ്ങളിലേക്ക്;കോട്ടയത്തെ യുഡിഎഫ് യോഗം ജോസഫ്‌ വിഭാഗം ബഹിഷ്ക്കരിച്ചു

കേരളാ കോണ്‍ഗ്രസിലെ പോര് പുതിയ തലങ്ങളില്‍ എത്തുന്നതിന്റെ സൂചനകള്‍ നല്‍കി കോട്ടയത്തെ UDF യോഗം ജോസഫ്‌ വിഭാഗം ബഹിഷ്കരിച്ചു.തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറാകുന്നില്ലെന്നാണ് ജൊസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്.

Last Updated : Jan 5, 2020, 05:11 PM IST
  • ജോസ് K മാണി വിഭാഗം ധാരണകൾ പാലിക്കാതെ UDF നെ വെല്ലുവിളിക്കുകയാണെന്ന് ജോസഫ്‌ വിഭ്ഗത്തിന്‍റെ ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു
  • ജോസ് വിഭാഗം UDF നെ വെല്ലുവിളിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നു നടന്ന UDF ജില്ലാ നേതൃ യോഗം കേരളാ കോൺഗ്രസ് (എം) ബഹിഷ്ക്കരിച്ചതെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി
കേരളാ കോണ്‍ഗ്രസ് പോര് പുതിയ തലങ്ങളിലേക്ക്;കോട്ടയത്തെ യുഡിഎഫ് യോഗം ജോസഫ്‌ വിഭാഗം ബഹിഷ്ക്കരിച്ചു

കേരളാ കോണ്‍ഗ്രസിലെ പോര് പുതിയ തലങ്ങളില്‍ എത്തുന്നതിന്റെ സൂചനകള്‍ നല്‍കി കോട്ടയത്തെ UDF യോഗം ജോസഫ്‌ വിഭാഗം ബഹിഷ്കരിച്ചു.തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറാകുന്നില്ലെന്നാണ് ജൊസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്.

ജോസ്  K മാണി വിഭാഗം  ധാരണകൾ പാലിക്കാതെ UDF നെ വെല്ലുവിളിക്കുകയാണെന്ന് ജോസഫ്‌ വിഭ്ഗത്തിന്‍റെ ജില്ലാ പ്രസിഡന്റ്‌  സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. UDF ധാരണ പ്രകാരം കേരളാ
കോൺഗ്രസ് (എം) ന് ലഭിക്കേണ്ട ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാർ സ്ഥാനവും, കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും,കോൺഗ്രസിന് ലഭിക്കേണ്ട രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാർ സ്ഥാനവും ജോസ് വിഭാഗത്തോട് ഒഴിഞ്ഞ് കൊടുക്കണം എന്ന്UDF നേതൃത്വം ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ജോസ് വിഭാഗം UDF നെ വെല്ലുവിളിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നു നടന്ന UDF ജില്ലാ നേതൃ യോഗം കേരളാ കോൺഗ്രസ് (എം) ബഹിഷ്ക്കരിച്ചതെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകള്‍  പാലിക്കുവാനും പ്രശ്നങ്ങൾ രമ്യമായി പറഞ്ഞു തീർക്കുവാനും UDF ജില്ലാ നേതൃത്വം ശക്തമായി ഇടപെടൽ നടത്തണമെന്നും സജി ആവശ്യപ്പെട്ടു. യുഡിഎഫ് യോഗം ആരംഭിച്ചപ്പോള്‍ തന്നെ ജോസഫ്‌ വിഭാഗം നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തി.യോഗത്തില്‍ പങ്കെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിഷേധമുയര്‍ത്തിയവരോട് ക്ഷോഭിക്കുകയും ചെയ്തു.പ്രതിഷേധിച്ചവരെ യോഗത്തില്‍ നിന്നും ഇറക്കിവിട്ടെന്നാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്.

Trending News