Kerala Covid Update : സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന; 1544 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Covid Cases in Kerala : കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് മൂലം നാല് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.   

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 05:46 PM IST
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 1544 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • നിലവിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 11.39 ശതമാനമാണ്.
  • കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് മൂലം നാല് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
  • കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ മാത്രം 43 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
Kerala Covid Update : സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന; 1544 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വൻതോതിൽ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 1544 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി  11.39 ശതമാനമാണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് മൂലം നാല് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ മാത്രം 43 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.

കേരളത്തില്‍ പ്രതിവാര കോവിഡ് കേസുകളിൽ ഗണ്യമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര നിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, ആലപ്പുഴ,എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളിൽ വർധനയുള്ളത്.

രാജ്യത്തൊട്ടാകെ കോവിഡ് രോഗബാധയിൽ വൻ വർധന രേഖപ്പെടുത്തുകയാണ്.  മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ജാഗ്രത കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ആകെ രോഗബാധയിൽ 31 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണ്.  കേരളത്തിന് പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്നിട്ടുണ്ട്.

ALSO READ: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം...ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

 ഈ സാഹചര്യത്തിലാണ് ജാഗ്ര കർശനമാക്കാൻ കേന്ദ്രം നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായതായി കേന്ദ്ര സർക്കാർ നൽകിയ കത്തില്‍ പറയുന്നു.

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ക്വാറന്‍റ്റൈൻ ഉറപ്പാക്കാനും  പരിശോധനകളുടെ എണ്ണം കൂട്ടാനും വാക്സിനേഷൻ ഉയർത്താനും ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശമുണ്ട്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ മാസ്‍ക് ധരിക്കുന്നതിൽ ഉൾപ്പടെ വീഴ്ച പല സംസ്ഥാനങ്ങളിലും സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News