Kerala Covid Update: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; പരിശോധനകൾ കർശനമാക്കാൻ സാധ്യത

Kerala COVID-19 Update: പരിശോധന കർശനമല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ശനിയാഴ്ച പുതിയതായി 1,801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 12:53 PM IST
  • ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്
  • കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു
  • കോവിഡ് മാനേജ്മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു
Kerala Covid Update: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; പരിശോധനകൾ കർശനമാക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു. നിലവിൽ സംസ്ഥാനത്ത് 10,609 പേർക്ക് കോവിഡ് ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞദിവസം മാത്രം 1801 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പരിശോധന കർശനമല്ലാതിരുന്നിട്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ 900 കടന്നു. ഡൽഹിയിൽ 733 പേർക്കാണ് ഒറ്റദിവസം തന്നെ രോ​ഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനേജ്മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു.

ALSO READ: Covid Spike: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് നിർബന്ധമാക്കി വിവിധ സംസ്ഥാനങ്ങൾ

ഇന്ത്യയിൽ 6,050 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോ​ഗം വിളിച്ചുചേർത്തിരുന്നു. ഇൻഫ്ലുവൻസ പോലുള്ള രോ​ഗങ്ങളും (ഐഎൽഐ) ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എസ്എആർഐ) കേസുകളും നിരീക്ഷിച്ചുകൊണ്ട് എമർജൻസി ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാൻ കേന്ദ്ര ആരോ​ഗ്യമന്ത്രി നിർദേശം നൽകി. കോവിഡ് പരിശോധനകളും വാക്സിനേഷനും വർധിപ്പിക്കാനും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ശനിയാഴ്ച പുതിയതായി 1,801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് നിർബന്ധമാക്കി. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന പ്രകാരം എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News