Covid 19 Second Wave: സുപ്രീം കോടതിയിലെ 50% ജീവനക്കാർക്കും കോവിഡ്; നടപടി ക്രമങ്ങൾ ഇനി ഓൺലൈനായി

ശനിയാഴ്ച്ച മാത്രം 44 സുപ്രീം കോടതി ജീവനക്കാർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 11:23 AM IST
  • കോടതി മുറി അടക്കം കോടതി പരിസരത്ത് മുഴുവൻ ആണുനശീകരണം നടത്തി.
  • ശനിയാഴ്ച്ച മാത്രം 44 സുപ്രീം കോടതി (Supreme Court) ജീവനക്കാർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,68,912 പേർക്ക് കൂടി രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു.
  • ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1,70,179 ആയി
Covid 19 Second Wave: സുപ്രീം കോടതിയിലെ 50% ജീവനക്കാർക്കും കോവിഡ്; നടപടി ക്രമങ്ങൾ ഇനി ഓൺലൈനായി

New Delhi: സുപ്രീം കോടതിയിലെ പകുതി ജീവനക്കാർക്കും കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. ഇനി മുതൽ കേസുകൾ പരിഗണിക്കുന്നതും മറ്റ് നടപടി ക്രമങ്ങളും ഓൺലൈനായി പൂർത്തീകരിക്കും.  കോടതി മുറി അടക്കം കോടതി പരിസരത്ത് മുഴുവൻ ആണുനശീകരണം നടത്തി. സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകൾ സാധാരണ സമയത്തേക്കാൾ ഒരു മണിക്കൂർ താമസിച്ചായിരിക്കും കോടതി കൂടുന്നത്.

ശനിയാഴ്ച്ച മാത്രം 44 സുപ്രീം കോടതി (Supreme Court) ജീവനക്കാർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മിക്ക സുപ്രീം കോടതി ജീവനക്കാർക്കും ക്ലർക്കുമാർക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്ഷം ആറ് സുപ്രീം കോടതി ജഡ്‌ജിമാർക്ക് കോവിഡ് രോഗാബാധ സ്ഥിരീകരിക്കുകയും പിന്നീട് ടെസ്റ്റ് ഫലം നെഗറ്റീവ് ആവുകയും ചെയ്‌തിരുന്നു.

ALSO READ: Covid-19: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം, 24 മണിക്കൂറിനിടെ 63,000ലേറെ പേര്‍ക്ക് കൊറോണ

ഇന്ത്യയിൽ കോവിഡ് രോഗബാധ രൂക്ഷമായി കൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,68,912 പേർക്ക് കൂടി രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അത് മാത്രമല്ല 904 പേര് കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1,70,179 ആയി. 

ALSO READ: Covid 19 Second Wave: ഏപ്രിൽ 12 മുതൽ ലോക്ഡൗൺ ഉണ്ടാകുമോ? കൃത്യമായ വിവരം ഇന്നറിയാം

ഇന്ത്യയുടെ (India) ആകെ കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര , കർണാടക, കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഉള്ളത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 51.23 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. . ഡൽഹിയിൽ ഒറ്റ ദിവസം കൊണ്ട് കോവിഡ് രോഗബാധ വൻ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,774 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ

മഹാരാഷ്ട്രയിൽ (Maharashtra) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,294 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൂടാതെ 349 പേര് കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.  രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ വൻ വിപത്തിലേക്ക് കടക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് ഭക്തരാണ് കുംഭ മേളയ്ക്കായി എത്തുന്നത്.  കുംഭമേള ഇന്ത്യയെ വീണ്ടും ഒരു ദുരന്തത്തിൽ  കൊണ്ടെത്തിക്കാനുള്ള സാധ്യതയും ചെറുതല്ല.

കോവിഡ് പ്രതിദിന കണക്കുകൾ സമാന രീതിയിൽ തുടരുകയാണെങ്കിൽ വീണ്ടും ഒരു ലോക്ക്ഡൗൺ (Lockdown) കൂടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്രയിൽ ഉടൻ തന്നെ ലോക്ക്ഡൗൺ കൊണ്ട് വരാനുള്ള സാധ്യതയും ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News