Kerala flood alert updates: ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി; കനത്ത മഴ തുടരുന്നു

Kerala flood alert: ആലുവ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിൽ മുങ്ങി. ആലുവ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂരയോളം വെള്ളം കയറി. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 12:50 PM IST
  • ആലുവ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂരയോളം വെള്ളം കയറി
  • ഇന്നലെ രാത്രി 10 മണി വരെ ആലുവ ശിവരാത്രി മണപ്പുറത്തെ കൽപ്പടവുകൾ വരെ മാത്രമായിരുന്നു ജലനിരപ്പുണ്ടായിരുന്നത്
  • ഇന്ന് പുലർച്ചെ ജലനിരപ്പ് ക്ഷേത്രത്തിൻ്റെ മേൽക്കൂരയോളമെത്തുകയായിരുന്നു
Kerala flood alert updates: ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി; കനത്ത മഴ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ആലുവ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിൽ മുങ്ങി. ആലുവ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂരയോളം വെള്ളം കയറി. ഇന്നലെ രാത്രി 10 മണി വരെ ആലുവ ശിവരാത്രി മണപ്പുറത്തെ കൽപ്പടവുകൾ വരെ മാത്രമായിരുന്നു ജലനിരപ്പുണ്ടായിരുന്നത്.  ഇന്ന് പുലർച്ചെ ജലനിരപ്പ് ക്ഷേത്രത്തിൻ്റെ മേൽക്കൂരയോളമെത്തുകയായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയിലും വെള്ളം കയറി. നിരവധി വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്തും വീടുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം, കല്ലട, കരമന അച്ചൻകോവിൽ, പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇല്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: Kerala flood alert updates: സംസ്ഥാനത്ത് അതിശക്തമായ മഴ; ചാലക്കുടിപ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു- വീഡിയോ

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ കൊല്ലം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി സർവകലാശാലയുടെയും കാലടി സർവകലാശാലയുടെയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂരിൽ കനത്ത മഴയിൽ മലയോരമേഖലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News