കേരളത്തിനു കൈത്താങ്ങുമായി നിത അംബാനി

കേരളം വൈവിധ്യപൂര്‍ണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തില്‍ ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും ക്യാമ്പ് സന്ദര്‍ശിച്ച ശേഷം നിത അംബാനി വ്യക്തമാക്കി.  

Last Updated : Aug 30, 2018, 04:50 PM IST
കേരളത്തിനു കൈത്താങ്ങുമായി നിത അംബാനി

ആലപ്പുഴ: പ്രളയക്കെടുതിയില്‍പ്പെട്ടവരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി കേരളത്തിലെത്തി. ആലപ്പുഴ പള്ളിപ്പാട് എന്‍ടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് നിത അംബാനി എത്തിയത്.

ക്യാമ്പിലെത്തിയ നിത അംബാനി അന്തേവാസികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ക്യാമ്പിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നോക്കിക്കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു. മാത്രമല്ല അവര്‍ ക്യാമ്പിലെ അടുക്കളയിലെത്തി അവിടുള്ളവരോടും വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അന്തേവാസികള്‍ക്കൊപ്പം ഒരു മണിക്കൂറോളം ക്യാമ്പില്‍ ചെലവഴിച്ചശേഷമാണ് അവര്‍ മടങ്ങിയത്.

കേരളം വൈവിധ്യപൂര്‍ണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തില്‍ ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും ക്യാമ്പ് സന്ദര്‍ശിച്ച ശേഷം നിത അംബാനി വ്യക്തമാക്കി. 

കേരളത്തെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതമായ ആറു ജില്ലകളില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ വിതരണം ചെയ്തിട്ടുമുണ്ട്. പ്രത്യേക ഹെലിക്കോപ്റ്ററിലാണ് അവര്‍ പള്ളിപ്പാട്ടെത്തിയത്.

Trending News