നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്.
താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുക്കാറ്. സോഷ്യൽ മീഡിയയിലൂടെ ഭാവന ഇപ്പോൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് തരംഗമാകുന്നത്. ക്രൂരമായ ഈ ലോകത്ത് നിന്നുള്ള കവചമാണ് സന്തോഷകരമായ മനസ്സ് എന്ന തലകെട്ടോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.