PR Sreejesh Rewards : പി ആർ ശ്രീജേഷിന് അവസാനം സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു, രണ്ട് കോടിയും പ്രമോഷനും

PR Sreejesh ന് പാരിതോഷികം പ്രഖ്യാപിച്ചു. ടോക്കിയ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായി (Olympics Bronze Medal Winner) ശ്രീജേഷിന് രണ്ട് കോടി രൂപയും ഒപ്പം സർക്കാർ സർവീസിൽ പ്രൊമോഷനുമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 09:29 PM IST
  • ശ്രീജേഷിന് രണ്ട് കോടി രൂപയും ഒപ്പം സർക്കാർ സർവീസിൽ പ്രൊമോഷനുമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ശ്രീജേഷിന് പുറമെ ഒളിമ്പിക്സിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
  • ശ്രീജേഷ് ഉൾപ്പെടെ ഒമ്പത് മലയാളി താരങ്ങളാണ് കേരളത്തിൽ നിന്ന് ഇന്ത്യക്കായി ടോക്കിയോയിൽ പ്രതിനിധീകരിച്ചത്.
  • നിലവിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായിട്ടാണ് സ്ഥാന കയറ്റം ലഭിക്കുന്നത്.
PR Sreejesh Rewards : പി ആർ ശ്രീജേഷിന് അവസാനം സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു, രണ്ട് കോടിയും പ്രമോഷനും

Thiruvananthapuram : വിമർശനങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ (Kerala Government) കേരളത്തിന്റെയും ഇന്ത്യയുടെ അഭിമാനം പി ആർ ശ്രജേഷിന് (PR Sreejesh) പാരിതോഷികം പ്രഖ്യാപിച്ചു. ടോക്കിയ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായി (Tokyo Olympics Bronze Medal Winner) ശ്രീജേഷിന് രണ്ട് കോടി രൂപയും ഒപ്പം സർക്കാർ സർവീസിൽ പ്രൊമോഷനുമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീജേഷിന് പുറമെ ഒളിമ്പിക്സിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷ് ഉൾപ്പെടെ ഒമ്പത് മലയാളി താരങ്ങളാണ് കേരളത്തിൽ നിന്ന് ഇന്ത്യക്കായി ടോക്കിയോയിൽ പ്രതിനിധീകരിച്ചത്.

ALSO READ : PR Sreejesh Rewards : ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചു, സംസ്ഥാന സർക്കാരല്ല, മലപ്പുറം ജില്ല പഞ്ചായത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്

നിലവിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായിട്ടാണ് സ്ഥാന കയറ്റം ലഭിക്കുന്നത്.

ശ്രീജേഷിന് കൂടാതെ കേരളത്തിൽ നിന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരങ്ങൾ ഇവരാണ്. 

എം ശ്രീശങ്കർ - ലോങ് ജമ്പ്
എംപി ജാബിർ - 400 മീറ്റർ ഹർഡിൽസ്
കെ.ടി ഇർഫാൻ - 20 കിലോമീറ്റർ നടത്തം
മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ് - 4x400 മീറ്റർ പുരുഷ റിലെ
അലക്സ് ആന്റണി - 4x400 മീറ്റർ മിക്സഡ് റിലെ
സജൻ പ്രകാശ്-  നീന്തൽ

ALSO READ ; PR Sreejesh : പി.ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ Shamsheer Vayalil, ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ക്യാഷ് പ്രൈസ്

നേരത്തെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാതിരുന്ന സംസ്ഥാന സർക്കാരിനെിരെ സോഷ്യൽ മീഡിയയിൽ വൻ തോതിൽ വിമർശനം ഉയർന്നിരുന്നു. മലയാളി വോളിബോൾ ഇതിഹാസം ടോം ജോസഫ് ഉൾപ്പെടെയുള്ള സോഷ്യഷ മീഡിയയിൽ രംഗത്തെത്തിയിരുന്നു. 

ടോക്കിയോയയിൽ നിന്ന് ഒമ്പതാം തിയതിയിൽ ന്യൂ ഡൽഹിയിലെത്തിയ ശ്രീജേഷ് ഇന്നലെയാണ് കേരളത്തിലെത്തിയത്. കൊച്ചിയിലെത്തിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പർക്ക് വലിയ രീതിയിലുള്ള സ്വീകരണമാണ് സംസ്ഥാനം നൽകിയത്.

ALSO READ : Pr Sreejesh Rewards: അഞ്ചുലക്ഷോം പിന്നെ മുണ്ടും ഷർട്ടും മാത്രമോ? നെഞ്ചുറപ്പിൽ വല കാത്തവന് കേരളത്തിൻറെ പുച്ഛം?

അതേസമയം പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കുന്നില്ലയെന്നായിരുന്നു ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ മറുപടി. സംസ്ഥാന സർക്കാരിന് പുറമെ പല മേഖലയിൽ നിന്നും ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾ കീപ്പർക്ക് പാരിതോഷികം പ്രഖ്യാപിടച്ചിരുന്നു.

കഴിഞ്ഞ ദിവസം മലയാളിയായ പ്രവാസി സംരംഭകൻ ഷംഷീർ വയലിൽ ഒരു കോടിയാണ് ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന് ക്യാഷ് പ്രൈസ് ഷംഷീർ വയലിൽ പ്രഖ്യാപിച്ചത് ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News