Kerala Governor : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർ‌ണർ; എകെ ബാലനും വിമർശനം

പേഴ്സണൽ സ്റ്റാഫുകൾ രണ്ട് വർഷങ്ങൾ കൂടുമ്പോൾ മാറ്റുന്ന രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 02:18 PM IST
  • പേർസണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഗവർണർ ആരോപിച്ചു.
  • മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളെ 2 വർഷങ്ങൾ കൂടുമ്പോൾ മാറ്റുകയാണെന്ന് ഗവർണർ പറഞ്ഞു. ഈ മാറ്റുന്ന സ്റ്റാഫുകൾക്കെല്ലാം തന്നെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  • ഇത് ജനങ്ങളുടെ പണം ദുർവിനിയോഗം ചെയ്യുന്നതാണ് അദ്ദേഹം പറഞ്ഞു.
  • പേഴ്സണൽ സ്റ്റാഫുകൾ രണ്ട് വർഷങ്ങൾ കൂടുമ്പോൾ മാറ്റുന്ന രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala Governor : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർ‌ണർ; എകെ ബാലനും വിമർശനം

THiruvananthapuram : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. പേർസണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഗവർണർ ആരോപിച്ചു. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളെ 2 വർഷങ്ങൾ കൂടുമ്പോൾ മാറ്റുകയാണെന്ന് ഗവർണർ പറഞ്ഞു. ഈ മാറ്റുന്ന സ്റ്റാഫുകൾക്കെല്ലാം തന്നെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളുടെ പണം ദുർവിനിയോഗം ചെയ്യുന്നതാണ് അദ്ദേഹം പറഞ്ഞു.

പേഴ്സണൽ സ്റ്റാഫുകൾ രണ്ട് വർഷങ്ങൾ കൂടുമ്പോൾ മാറ്റുന്ന രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ കാര്യം അറിയാതെയാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരം തനിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: Kerala Startups : സംസ്ഥാനത്ത് 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ ഒരുക്കാൻ ലക്ഷ്യമിട്ട് സർക്കാർ; രണ്ട് ലക്ഷം തൊഴിൽ അവസരങ്ങളും

ഒരു കേന്ദ്ര മന്ത്രിക്ക് പോലും 12 പേർസണൽ സ്റ്റാഫുകൾ മാത്രമാണ് ഉള്ളതെന്ന സാഹചര്യത്തിൽ കേരളത്തിൽ ഒരു മന്ത്രിക്ക് ഇതിലധികം പേർസണൽ സ്റ്റാഫുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈകാര്യങ്ങൾ ഭരണാഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും രാജ്ഭവന്റെ മേൽ അധികാരം ചെലുത്താൻ സാധിക്കില്ല. രാജ്ഭവന് മേൽ അധികാരം കാണിക്കാൻ സാധിക്കില്ല അങ്ങനെ ചെയ്താൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അത് കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഹാജർ നിർബന്ധമാക്കില്ല, വിദ്യാർഥികളുടെ ആരോ​ഗ്യവും പഠനവുമാണ് പ്രധാനമെന്ന് മന്ത്രി വി.ശിവൻകുട്ടി

കേരള സർക്കാരിന് രാജ്ഭവൻ നിയന്ത്രിക്കാൻ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ പ്രതിപക്ഷ നേതാവിനും, മുൻ മന്ത്രി എകെ ബാലനും എതിരെ കടുത്ത വിമർശനവും ഗവർണർ നടത്തിയിട്ടുണ്ട്. എങ്ങനെ ആണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.  പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയേയും കണ്ടു പഠിക്കണമെന്നും ഗവർണർ പറഞ്ഞു. അതേസമയം  മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News