THiruvananthapuram : ഏറെ നേരത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനൊടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആർ ജ്യോതിലാലിനെ മാറ്റി. ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ നയം പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിടാൻ തയ്യാറാകാതിരുന്നത് സംസ്ഥാന സർക്കാരിനെ അനിശ്ചിതത്തിലാക്കിയിരുന്നു.
ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്തേക്ക് ഹരി എസ് കർത്തയെ നിയമിക്കുന്നതിന്റെ ഭാഗമായി നൽകിയ ഉത്തരവിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്നു കെ ജ്യോതിലാൽ വെച്ച കത്താണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ ബന്ധമുള്ളവരെ രാജ് ഭവനിലെ ഒരു സ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കെ ജ്യോതിലാൽ അറിയിച്ചിരുന്നു.
കെ ആർ ജ്യോതിലാലിന് പകരം ശാരദാ മുരളീധരനെയാണ് നിലവിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായി ചുമതല നൽകിയിരിക്കുന്നത്. ഈ മാറ്റം സർക്കാർ ഔദ്യോഗികമായി രാജ് ഭവാനി അറിയിച്ചിട്ടുണ്ട്. രാജ്ഭവനിൽ മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും നേരിട്ടെത്തി ഗവർണറുമായി കൂടികാഴ്ച നടത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ സമ്മതമല്ലെന്ന് ഗവർണർ അറിയിക്കുകയായിരുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യം മുൻനിർത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്. രണ്ട് വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി പ്രവർത്തിച്ചവർക്ക് പെൻഷൻ അർഹരാകുമെന്ന ചട്ടം റദ്ദാക്കണമെന്നാണ് ഗവർണാർ സർക്കാരിനോടായി ആദ്യം ആവശ്യപ്പെട്ടിരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.