തിരുവനന്തപുരം: വിപണി ഇടപെടല്‍ ഊര്‍ജ്ജിതമാക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ സീ ന്യൂസിനോട്. കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന അവശ്യ സാധനങ്ങള്‍ക്കുള്ള സബ്സിഡി തുടരും. ചില സാധനങ്ങള്‍ക്ക് വില വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും വിലവര്‍ദ്ധനവില്‍ കാര്യമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് കുത്തനെ വില ഉയരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. മല്ലി മുളക് പാചക എണ്ണ എന്നിവയുടെ വിലയാണ് ഒരാഴ്ചയ്ക്കിടെ ഉയർന്നത്. 140 രൂപയുണ്ടായിരുന്ന മുളകിൻ്റെ വില ഇന്ന് 260 രൂപയ്ക്ക് മുകളിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...