കൊച്ചി: സംസ്ഥാനത്തെ വിവിധ റോഡുകളിലായുള്ള 42337 കൊടിമരങ്ങൾ ഉടൻ മാറ്റണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട്. ഇവയിൽ അനധികൃതം എത്ര കൊടികളാണെന്നതുള്ളതിൽ സർക്കാർ കൈമലർത്തി.
ഇത്തരത്തിൽ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ ആർജവം കാണിക്കുന്നില്ലെന്നാണ് ഹൈക്കോടതിയുടെ വിമർശനം. രൂക്ഷമായ വിമർശനമാണ് സർക്കാരിന് വിഷയത്തിൽ കേൾക്കേണ്ടി വന്നത്.
ALSO READ: Sabarimala | ശബരിമല നട ഇന്ന് തുറക്കും; സ്പോട്ട് ബുക്കിങ് ഒഴിവാക്കി
ഏകദേശ കണക്കിൽ പോലും ഇത്രയുമധികം കൊടി മരങ്ങളുണ്ടെന്നതുള്ളത് ഗൌരവതരമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.വിഷയത്തിൽ നിലപാട് അറിയിക്കാൻ 10 ദിവസമാണ് സർക്കാർ ചോദിച്ചിരിക്കുന്നത്.
ഇ കാലയളവിൽ ഒറ്റ പുതിയ കൊടിമരങ്ങളും സ്ഥാപിക്കരുതെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ ഏതെങ്കിലും വിധേനെ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്ന ആളുകൾക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. എല്ലായിടത്തും ഇത്തരത്തിൽ അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...