കേരള ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലം ഇന്ന് 3 മണിക്ക് അറിയും

ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ). പരീക്ഷാ ഫലം വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറി എസ്.വിജയാനന്ദ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡിഷ്ണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിനു നൽകി പ്രസിദ്ധീകരിക്കും.

Last Updated : May 10, 2016, 12:40 PM IST
കേരള ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലം   ഇന്ന് 3 മണിക്ക് അറിയും

തിരുവനന്തപുരം: ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ). പരീക്ഷാ ഫലം വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറി എസ്.വിജയാനന്ദ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡിഷ്ണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിനു നൽകി പ്രസിദ്ധീകരിക്കും.

കഴിഞ്ഞയാഴ്ചതന്നെ ഫലം പരീക്ഷാബോര്‍ഡ് അംഗീകരിച്ചിരുന്നു. 460743 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്ലസ്‌ടു പരീക്ഷ എഴുതിയത്.വിദ്യാര്‍ഥികള്‍ കേരള ഒഫീഷ്യല്‍ വെബ്സൈറ്റായ keralaresults.nic.in വഴിയും, results.kerala.nic.in വഴിയും കൂടാതെ dhsekerala.gov.in വഴിയും ഫലം നോക്കാവുന്നതാണ്. കൂടാതെ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകള്‍  വഴി ശരിയായി റോള്‍നമ്പറും, ഡേറ്റ്ഓഫ് ബര്‍ത്തും പൂരിപ്പിച്ച ശേഷം ഫലം നോക്കാം.

www.vhse.kerala.gov.in
www.results.itschool.gov.in
www.prd.kerala.gov.in
www.cdit.org
www.results.nic.in

Trending News