Kerala Local Body By Election: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 31 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

Kerala Local Body By Election Updates: ജനവിധി തേടുന്ന 102 സ്ഥാനാര്‍ഥികളിൽ 50 പേര്‍ സ്ത്രീകളാണ്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 08:05 AM IST
  • സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു
  • രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു
  • ജനവിധി തേടുന്ന 102 സ്ഥാനാര്‍ഥികളിൽ 50 പേര്‍ സ്ത്രീകളാണ്.
Kerala Local Body By Election: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 31 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട്  ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 

Also Read: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്

വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വോട്ടെണ്ണൽ ഡിസംബര്‍ 11 നാണ്. ഇന്ന്   
മൊത്തം 102 സ്ഥാനാര്‍ഥികളാണ്  ജനവിധി തേടുന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്‌ നടക്കുന്നത്. 

പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന യുഡിഎഫിലെ എവി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. തച്ചമ്പാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്. 

Also Read: മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം; കുംഭ രാശിക്കാർ സൂക്ഷിച്ച് സംസാരിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പു കമീഷൻ്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്കിൽ നിന്നും ആറു മാസം മുൻപ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News