Kerala Local Body Election Results 2020: മലപ്പുറത്തിനും കോഴിക്കോടിനും പിന്നാലെ കാസര്‍ഗോഡും നിരോധനാജ്ഞ

കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കാസര്‍ഗോഡ് ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 07:44 AM IST
  • കാസർഗോഡ് ജില്ലയിൽ 10 പൊലീസ് ‌സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബര്‍ 17ന് രാത്രി 12 വരെയാണ് നിരോധനാജ്ഞ.
  • മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍, കൊറോണ വ്യാപനം തടയുന്നതിനുമായി ഇന്നുമുതൽ 22 വരെയാണ് നിരോധനാജ്ഞ.
  • കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റിയാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ.
Kerala Local Body Election Results 2020: മലപ്പുറത്തിനും കോഴിക്കോടിനും പിന്നാലെ കാസര്‍ഗോഡും നിരോധനാജ്ഞ

Kerala Local Body Election Results 2020: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ (Section 144) പുറപ്പെടുവിച്ചിരിക്കുകയാണ്.  കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കാസര്‍ഗോഡ് ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ (Prohibitory Order) പ്രഖ്യാപിച്ചിരിക്കുന്നത് .  കാസർഗോഡ് (Kasargod) ജില്ലയിൽ 10 പൊലീസ് ‌സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15 ന് രാത്രി 12 മണി മുതൽ ഡിസംബര്‍ 17ന് രാത്രി 12 വരെയാണ് സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വയ്ക്കുന്നതുമൊക്കെ നിരോധിച്ചിരിക്കുകയാണ്. 

Also read: Kerala Local Body Election Results Updates: വോട്ടെണ്ണലിന് നിമിഷങ്ങൾ മാത്രം; ആത്മാവിശ്വാസത്തോടെ മുന്നണികൾ 

മലപ്പുറം ജില്ലയില്‍ (Malappuram) മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍, കൊറോണ വ്യാപനം  തടയുന്നതിനുമായി ഇന്നുമുതൽ 22 വരെയാണ് സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി ഏട്ടുമണി മുതൽ രാവിലെ എട്ട് മണിവരെയാണ് നിരോധനാജ്ഞ. 

കോഴിക്കോട് (Kozhikode) ജില്ലയിലെ നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റിയാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം ആറ് മുതൽ മറ്റന്നാൾ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. 

കോവിഡ് (Corona Virus) കാലത്തെ ആശങ്കളൊക്കെ കാറ്റിൽ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാർ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്.  ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152  ബ്ലോക്ക് പ‍ഞ്ചായത്തുകള്‍,  14 ജില്ലാ പഞ്ചായത്തുകൾ,  86 മൂന്നിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ്. 

Trending News