രാഷ്ട്രീയ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ  ഉള്ളതാണെന്നും  സര്‍ക്കാര്‍ വാദിക്കുന്നു. 

Last Updated : Oct 30, 2017, 09:31 AM IST
രാഷ്ട്രീയ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ  ഉള്ളതാണെന്നും  സര്‍ക്കാര്‍ വാദിക്കുന്നു. 

അതേസമയം ഏഴ് കേസുകളും ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. തലശ്ശേിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റാണ് കേസിലെ ഹര്‍ജിക്കാര്‍. കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ ബന്ധുക്കളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കുടുംബവഴക്കുകള്‍ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

Trending News