സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല, ആര്‍ഭാടമില്ലാതെ ഓണാഘോഷം

സംസ്ഥാന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ആശ്വാസിക്കാം, ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല. 

Last Updated : Aug 21, 2019, 12:25 PM IST
 സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല, ആര്‍ഭാടമില്ലാതെ ഓണാഘോഷം

തി​​രു​വ​ന​ന്ത​പു​രം: സംസ്ഥാന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ആശ്വാസിക്കാം, ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല. 

കൂടാതെ, ബോ​ണ​സ് ക​ഴി​ഞ്ഞ​ ത​വ​ണ​ത്തേ​തുപോ​ലെ ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യിട്ടുണ്ട്. ബുധനാഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഈ തീ​രു​മാ​നം കൈക്കൊണ്ടത്. 

ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സാ​ല​റി ച​ല​ഞ്ച് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്ക് വഴിതെളിച്ചിരുന്നു. അ​തി​നാ​ലാണ് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് വേ​ണ്ടെ​ന്ന് സര്‍ക്കാര്‍ തീരുമാ​നി​ച്ചത്.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഉ​ത്സ​വ​ബ​ത്ത​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടില്ല. കൂടാതെ, ഓ​ണാ​ഘോ​ഷം ആ​ര്‍​ഭാ​ട​മി​ല്ലാ​തെ ന​ട​ത്താ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. 

പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായകരമാണ് ഓണാഘോഷം. അതിനാല്‍ കഴിഞ്ഞ തവണ ഓണാഘോഷം നിര്‍ത്തിവെച്ചതുപോലുള്ള കര്‍ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്റ്റംബര്‍ 7നകം കൊടുത്തുതീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തു.

പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും. ഓ​രോ ജി​ല്ല​യി​ലേ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ന്‍ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര്‍​ഹ​രായവരെ ക​ണ്ടെ​ത്തും. ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ ക​ഴി​യാ​ത്ത അ​ര്‍​ഹ​ത​യു​ള്ള ആ​ളു​ക​ള്‍​ക്കും 10,000 രൂ​പ ല​ഭി​ക്കും.

 

 

Trending News