Rajeev Chandrasekhar Case | കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്; വിദ്വേഷപ്രചാരണത്തിനാണ് കേസെടുത്തത്

മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. സംഭവം വിവാദത്തിലേക്ക് എത്തിയതോടെ ഏറ്റവും ഒടുവിൽ കേസെടുക്കുന്നതിലേക്കാണ് പോലീസും എത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 11:12 AM IST
  • മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു
  • കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്
  • സംഭവം വിവാദത്തിലേക്ക് എത്തിയതോടെ ഏറ്റവും ഒടുവിൽ കേസെടുക്കുന്നതിലേക്കാണ് പോലീസ് എത്തിയത്
Rajeev Chandrasekhar Case | കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്; വിദ്വേഷപ്രചാരണത്തിനാണ് കേസെടുത്തത്

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ വിദ്വേഷപ്രചാരണത്തിന് കേസെടുത്തു.  കൊച്ചി സിറ്റി പോലീസാണ് ഐപിസി 153 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. . കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ച് കുറിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ  മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ കൊടും വിഷം എന്ന് വിളിച്ചിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. സംഭവം വിവാദത്തിലേക്ക് എത്തിയതോടെ ഏറ്റവും ഒടുവിൽ കേസെടുക്കുന്നതിലേക്കാണ് പോലീസും എത്തിയത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖർ വിഷമല്ല കൊടും വിഷം എന്നായിരുന്നു മുഖ്യമന്ത്രി വിളിച്ചത്.

അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. 

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്ത നടപടി അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണ് കേസെടുത്തത്. ഇരട്ടനീതിയാണെന്ന് വിമർശനം; കേസെടുത്തതിന് പിന്നിൽ ഗൂഡലക്ഷ്യം. സർക്കാരിൻ്റെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊലീസ് നടപടി സംസ്ഥാന സർക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളത്.മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല. പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണ്  ഇതിനു പിന്നിൽ; മറിച്ച് രാജ്യസ്നേഹമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News