Kerala Rains : സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിലും വിവിധ താലൂക്കുകളിലും അവധി; എംജി സർവകലാശാല പരീക്ഷ മാറ്റിവെച്ചു

Kerala Rain Alert നാളെ ഓഗസ്റ്റ് നാലിന് പത്തനംതിട്ട മുതൽ കാസർകോട് ജില്ല വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 08:48 PM IST
  • നാളെ ഓഗസ്റ്റ് നാലിന് പത്തനംതിട്ട മുതൽ കാസർകോട് ജില്ല വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ഇതെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലും വിവിധ താലൂക്കുകളും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ സമ്പൂർണമായി വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
  • പ്രൊഫെഷണൽ കോളജുകൾ ഉൾപെടെയാണ് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Rains : സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിലും വിവിധ താലൂക്കുകളിലും അവധി; എംജി സർവകലാശാല പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് അൽപം ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ മറ്റ് ഇടങ്ങളിൽ ഇപ്പോഴും വെള്ളം ഇറങ്ങാത്ത അവസ്ഥായാണ്. നാളെ ഓഗസ്റ്റ് നാലിന് പത്തനംതിട്ട മുതൽ കാസർകോട് ജില്ല വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലും വിവിധ താലൂക്കുകളും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ സമ്പൂർണമായി വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ കോളജുകൾ ഉൾപെടെയാണ് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല, എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ, കോതമംഗലം, തൃശൂർ ജില്ലയിൽ ചാലക്കുടി എന്നി താലൂക്കുൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ALSO READ : Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ​ഗതാ​ഗതം നിരോധിച്ചു

ജില്ലകളുടെ അവധി പ്രമാണിച്ച് കോട്ടയം എംജി യൂണിവേഴ്സിറ്റി നാളെ നടത്താൻ തീരുമാനിച്ചിരുന്നു പരീക്ഷകൾ എല്ലാ മാറ്റിവച്ചു. കഴിഞ്ഞ് മൂന്ന് ദിവസമായി എംജി സർവകലാശാല കനത്ത മഴയെ തുടർന്ന് പരീക്ഷകൾ എല്ലാം മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. 

സംസ്ഥാനത്ത് ജില്ലകളിൽ പ്രവചിച്ചിരുന്ന റെഡ് അലേർട്ടുകൾ പിൻവലിച്ചെങ്കിലും മലയോര മേഖലയിൽ കനത്ത ജാഗ്രതയാണ് തുടരുന്നത്. ഡാമുകൾ ആശങ്ക ഇല്ലെങ്കിലും ആറ് അണക്കെട്ടുകൾക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊന്മുടി, കല്ലാർകുടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള എന്നീ ഡാമുകൾക്ക് ജല കമ്മീഷൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലും അതീവ ജാഗ്രതയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News