Rajya Sabha Election: സിപിഎമ്മിനും സിപിഐക്കും രാജ്യസഭ സീറ്റ്; ദേവർകോവിലിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചത് മന്ത്രിസഭയിലുള്ളതിനാൽ; വിജയരാഘവൻ

ഐഎൻഎല്ലിൽ ചില പ്രശ്നങ്ങളുണ്ടെന്നും അവരെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയായതിനാലാണ് അഹമ്മദ് ദേവർകോവിലിനെ എൽഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.

Written by - Abhijith Jayan | Last Updated : Mar 15, 2022, 07:23 PM IST
  • രാജ്യസഭ സീറ്റ് സിപിഎമ്മിനും സിപിഐക്കും നൽകുമെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
  • എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
  • മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗമാണ് തിരുവനന്തപുരത്ത് ചേർന്നത്. സിപിഎമ്മിനും സിപിഐക്കും സീറ്റ് നൽകാൻ എൽഡിഎഫിൽ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും വിജയരാഘവൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
Rajya Sabha Election: സിപിഎമ്മിനും സിപിഐക്കും രാജ്യസഭ സീറ്റ്; ദേവർകോവിലിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചത് മന്ത്രിസഭയിലുള്ളതിനാൽ; വിജയരാഘവൻ

തിരുവനന്തപുരം: രാജ്യസഭ സീറ്റ് സിപിഎമ്മിനും സിപിഐക്കും നൽകാൻ ഇടതുമുന്നണി യോഗത്തിൽ ധാരണ. ദേശീയ സാഹചര്യം പരിഗണിച്ചാണ് സിപിഐക്കും സീറ്റ് നൽകാൻ തീരുമാനിച്ചത്.യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ടു വച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. അതേസമയം, ഐഎൻഎല്ലിൽ ചില പ്രശ്നങ്ങളുണ്ടെന്നും അവരെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയായതിനാലാണ് അഹമ്മദ് ദേവർകോവിലിനെ എൽഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.

രാജ്യസഭ സീറ്റ് സിപിഎമ്മിനും സിപിഐക്കും നൽകുമെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗമാണ് തിരുവനന്തപുരത്ത് ചേർന്നത്. സിപിഎമ്മിനും സിപിഐക്കും സീറ്റ് നൽകാൻ എൽഡിഎഫിൽ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും വിജയരാഘവൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. 

വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ജെഡിഎസ്സും എൻസിപിയും എൽജെഡിയും യോഗത്തിൽ സീറ്റിനായി അവകാശവാദമുന്നയിച്ചു. ദേശീയ സാഹചര്യം പരിഗണിച്ച് സിപിഐക്ക് സീറ്റ് നൽകാൻ മുഖ്യമന്ത്രിയാണ് എൽഡിഎഫിൽ നിർദ്ദേശം മുന്നോട്ട് വച്ചത്.

അതേസമയം, ഐ.എൻ.എല്ലിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയാണ് അഹമ്മദ് ദേവർകോവിലെന്ന് എ വിജയരാഘവൻ പറഞ്ഞു. മന്ത്രിസ്ഥാനത്ത് ദേവർകോവിൽ തുടരുന്നത് കൊണ്ടാണ് എൽഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാക്കിയുള്ളതെല്ലാം സാങ്കേതിക കാര്യങ്ങൾ മാത്രമാണ്. അവരുടെ പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയായി മന്ത്രിസഭയിലുള്ളത് അദ്ദേഹമായതിനാൽ അദ്ദേഹത്തെ ക്ഷണിച്ചു. അതിൽ മറ്റൊന്നുമില്ല - വിജയരാഘവൻ പ്രതികരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News