Mullaperiyar Dam: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; തമിഴ്നാട്ടിൽ പ്രതിഷേധം

Mullaperiyar Dam protest in Tamil Nadu: കഴിഞ്ഞ ജനുവരിയിലാണ് പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 08:54 PM IST
  • കുമളിയിൽ തമിഴ്നാട് അതിർത്തിയിൽ മാർച്ച്‌ നടത്താനായിരുന്നു തീരുമാനം.
  • മാർച്ച്‌ ലോവർ ക്യാമ്പിൽ തമിഴ്നാട് പോലിസ് തടഞ്ഞു.
  • കഴിഞ്ഞ ജനുവരിയിലാണ് കേരളം കേന്ദ്രത്തിന് നിവേദനം നൽകിയത്.
Mullaperiyar Dam: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; തമിഴ്നാട്ടിൽ പ്രതിഷേധം

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതി തേടിയ കേരളത്തിന്റെ നടപടിയിൽ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ. തമിഴ്നാട് ലോവർ ക്യാമ്പിൽ കർഷകർ മാർച്ച്‌ നടത്തി. കേരളത്തിന്റെ നിവേദനം പരിശോധിയ്ക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ വിദ​ഗ്ധ വിലയിരുത്തൽ സമിതി യോഗം ചേരാനിരിക്കെയാണ് തമിഴ്‌നാട്ടിൽ പ്രതിഷേധം ഉയരുന്നത്.

പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾച്ചർ അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ കർഷക സംഘടനകൾ പ്രതിഷേധ സമരം നടത്തിയത്. കുമളിയിൽ തമിഴ്നാട് അതിർത്തിയിൽ മാർച്ച്‌ നടത്താനായിരുന്നു സംഘടനകളുടെ തീരുമാനം. ലോവർ ക്യാമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച്‌ ലോവർ ക്യാമ്പിൽ തമിഴ്നാട് പോലിസ് തടഞ്ഞു.

ALSO READ: ഗുണ്ടനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

കഴിഞ്ഞ ജനുവരിയിലാണ് പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി തേടി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നൽകിയത്. മെയ് 14 ന് നിവേദനം പരിഗണിച്ച മന്ത്രാലയം, ഇത് കേന്ദ്ര സർക്കാരിന്റെ വിദഗ്ദ്ധ വിലയിരുത്തൽ സമിതിയ്ക്ക് അയച്ചു. സമിതി 28ന് ഇത് സംബന്ധിച്ച് യോഗം ചേരും. പുതിയ അണക്കെട്ടിന്റെ നിർമ്മാണ കാലയളവിലും തുടർന്നും തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം തടസമില്ലാതെ തുടരുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളം കർഷകർക്കിടയിൽ ആശങ്ക സൃഷ്ടിയ്ക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ കർഷക സംഘടനകൾ മാർച്ച്‌ നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News