തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ചയോടെ രാജ്യത്തുനിന്നും പൂര്‍ണമായി പിന്‍വാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ മാസം ഇരുപതോടെ കേരളത്തില്‍ തുലാമഴ ആരംഭിക്കും.
വടക്കുകിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ മേഖലകളില്‍നിന്നു കാലവര്‍ഷം പിന്‍വാങ്ങി.
അടുത്ത രണ്ടു ദിവത്തിനുള്ളില്‍ രാജ്യത്തിന്റെ കിഴക്ക്, വടക്കുകിഴക്ക്, തെക്ക്, മധ്യ-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്നും കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ ആരംഭിക്കും.
അതേസമയം, ബുധനാഴ്ച വരെ സംസ്ഥാനത്തു കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറില്‍ എഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണു തിങ്കളാഴ്ചയും ബുധനാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.