Uthradam: ഇന്ന് ഉത്രാടം; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ

Uthradam Today: അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം. ചില സ്ഥലങ്ങളിൽ ഒമ്പത് കൂട്ടം കറികൾ ഒരുക്കി വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2024, 07:05 AM IST
  • തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലാണ് ഇന്ന് മലയാളികൾ
  • അത്തം പത്തിന് തിരുവോണം
  • അതുകൊണ്ടുതന്നെ അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍
Uthradam: ഇന്ന് ഉത്രാടം; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ

ഇന്ന് ഉത്രാടം... തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലാണ് ഇന്ന് മലയാളികൾ. അത്തം പത്തിന് തിരുവോണം എന്നാണല്ലോ... അതുകൊണ്ടുതന്നെ അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍.

Also Read: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!

അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം. ചില സ്ഥലങ്ങളിൽ ഒമ്പത് കൂട്ടം കറികൾ ഒരുക്കി വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടദിനം ശരിക്കും പാച്ചിലിന്റെ ദിനം തന്നെയാണ്.  ഇന്ന് ഉത്രാട ദിനത്തിൽ വിപണിയിലെ തിരക്ക് വർധിക്കും. അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ കാത്തിരിക്കുന്നത്  തിരുവോണ ദിനത്തിനായിട്ടാണ്.  'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണല്ലോ ചൊല്ല്.

Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!

മലയാളിയുടെ ഗൃഹാതുരമായ ഓണത്തിന്റെയും ഓണാഘോഷത്തിന്റെയും പൊലിമ നഷ്ടപ്പെടുത്താതെ നാളെ നമുക്ക് തിരുവോണത്തെ വരവേല്‍ക്കാം.ഏവര്‍ക്കും സീ മലയാളം ന്യൂസ് ടീമിന്‍റെ ഉത്രാടദിന ആശംസകൾ...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News