Ramesh Chennithala യുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച Police ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

. രമേശ് ചെന്നിത്തലയെ കണ്ട് പൊന്നാടയണിയിച്ച കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ പ്രതിനിധികൾക്കെതിരെയാണ് നടപടി. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 08:51 AM IST
  • കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഇവരെടുത്ത ചിത്രങ്ങളും പുറത്തുവന്നിരുന്നു.
  • പൊലീസ് ചട്ടപ്രകാരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.
  • അഭിവാദ്യമർപ്പിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം ഉയർന്നതോടെ ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണം ആരംഭിച്ചിരുന്നു.
Ramesh Chennithala യുടെ  ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച Police  ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. രമേശ് ചെന്നിത്തലയെ കണ്ട് പൊന്നാടയണിയിച്ച കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ പ്രതിനിധികൾക്കെതിരെയാണ് നടപടി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കൊച്ചി സിറ്റിയിലെ മൂന്ന് പേരെയും എറണാകുളം റൂറലിലെ രണ്ട് പേരെയുമാണ് സസ്പെൻഡ് ചെയ്തത്.

ALSO READ: Attack against Customs Commissioner: പൊലീസ് വാഹനം തിരിച്ചറിഞ്ഞു

കൊച്ചി(Kochi) സിറ്റി പൊലീസ് കൺട്രോൾ റൂമിലെ എഎസ്‌ഐ ഷിബു ചെറിയാൻ, ജില്ലാ ഹെഡ്ക്വാട്ടേഴ്സിലെ എഎസ്‌ഐ ജോസ് ആൻറണി, തൃപ്പൂണിത്തുറ പൊലീസ് ക്യാമ്ബിലെ ദിലീപ് സദാനന്ദൻ, കളമശ്ശേരിയിലെ സിപിഒ സിൽജൻ, കല്ലൂർക്കാട് സ്റ്റേഷനിലെ ബിജു എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെയാണ് ഐശ്വര്യകേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പ്രതിപക്ഷനേതാവിനെ സ്വീകരിച്ചത്.

ALSO READ: Tamil Nadu: പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 11 പേർ മരണപ്പെട്ടു; 36 പേർക്ക് പരിക്ക്

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം(Mullappally Ramachandran) ഇവരെടുത്ത ചിത്രങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് ചട്ടപ്രകാരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. അഭിവാദ്യമർപ്പിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ആരോപണം ഉയർന്നതോടെ ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം രാഷ്ട്രീയ വൈര്യമാണ് നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്. വിഷയം സംബന്ധിച്ച് അസ്സോസിയേഷനുകളുടെ പ്രസ്താവനകൾ എത്തിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News