മുന്‍‌കൂര്‍ജാമ്യം കിട്ടിയെങ്കിലും കേസില്‍ ഇടപെടില്ല: കോടിയേരി ബാലകൃഷ്ണന്‍

തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

Last Updated : Jul 4, 2019, 09:22 AM IST
മുന്‍‌കൂര്‍ജാമ്യം കിട്ടിയെങ്കിലും കേസില്‍ ഇടപെടില്ല: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: പീഡനക്കേസില്‍ മകന്‍ ബിനോയ്‌ കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  

തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നേരെത്തെയും ഇതേ നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

കുടുംബത്തിലെ ഒരംഗം ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്വം തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും താനോ പാര്‍ട്ടിയോ ബിനോയിയെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Trending News