കലാമാമാങ്കത്തിന് വേദിയാവാൻ ഒരുങ്ങി കോഴിക്കോട്; ഇനി കലോത്സവകാലം

പതിനാലായിരത്തോളം വരുന്ന കുട്ടി കലാകാരൻമാരുടെ പ്രകടനങ്ങൾക്ക് ആതിഥ്യമരുളാൻ ഉള്ള കാത്തിരിപ്പിലാണ് ജില്ല

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 01:46 PM IST
  • 24 വേദികളിലും മികവുറ്റ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
  • ഹരിത ചട്ടം നടപ്പാക്കാൻ കോർപറേഷനും രംഗത്തുണ്ട്
  • അന്തിമ ഒരുക്കത്തിലാണ് ജില്ല
കലാമാമാങ്കത്തിന് വേദിയാവാൻ ഒരുങ്ങി കോഴിക്കോട്; ഇനി കലോത്സവകാലം

കോഴിക്കോട്: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന കലാമാമാങ്കത്തിന് വേദിയാകാനുള്ള ഒരുക്കത്തിലാണ്  കോഴിക്കോട്. ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക് എത്തുന്നത്. കുരുന്നുകളുടെ കലാസംഗമത്തിനുള്ള അന്തിമ ഒരുക്കത്തിലാണ് ജില്ല.

പതിനാലായിരത്തോളം വരുന്ന കുട്ടി കലാകാരൻമാരുടെ പ്രകടനങ്ങൾക്ക് ആതിഥ്യമരുളാൻ ഉള്ള കാത്തിരിപ്പിലാണ് ജില്ല. മുഖ്യവേദിയായ വിക്രം മൈതാനത്ത് പന്തൽ ഉയരുകയാണ്. അറുപതിനായിരം ചതുരശ്ര അടി വലിപ്പത്തിൽ, പതിനയ്യായിരം പേർക്ക് ഇരിപ്പിടമുള്ള കൂറ്റൻ പന്തലാണ് വിക്രം മൈതാനിയിൽ ഉയരുന്നത്.  ഉദ്ഘാടന സമ്മേളനം തൊട്ട് കലോത്സവത്തിൽ ഉടനീളം പുതുമകൾ നിറയ്ക്കാനാണ് ആലോചന.

24 വേദികളിലും മികവുറ്റ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വേദികൾ കണ്ടുപിടിക്കാനും സഹായത്തിനുമായി കോഴിക്കോട് സിറ്റി പൊലീസിന്റെ  ക്യൂ ആർ കോഡ് സംവിധാനവും തയ്യാറായിക്കഴിഞ്ഞു.
ഹരിത ചട്ടം നടപ്പാക്കാൻ കോർപറേഷനും രംഗത്തുണ്ട്.

അതേസമയം കലോത്സവത്തിലെത്തുന്ന വിശിഷ്ട അതിഥികൾക്ക് സ്വീകരണ കമ്മറ്റി നൽകുന്ന അക്ഷരോപഹാരത്തിലേക്ക് കെ. ഇ. എൻ കുഞ്ഞഹമ്മദ് നൽകുന്ന പുസ്തകങ്ങൾ,
സംസ്ഥാന സ്കൂൾ കലോത്സവം സംഘാടക സമിതി ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News