കെപിസിസി പുന:സംഘടന നിലപാട് കടുപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംഘടന ഉടനെ നടത്തണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.എഐ ഗ്രൂപ്പുകളും മുല്ലപ്പള്ളിയും തമ്മില്‍ പുന:സംഘടനയെ ചൊല്ലി ഇടഞ്ഞിരിക്കുകയാണ്.

Updated: Jan 12, 2020, 06:58 AM IST
കെപിസിസി പുന:സംഘടന നിലപാട് കടുപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പുന:സംഘടന ഉടനെ നടത്തണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.എഐ ഗ്രൂപ്പുകളും മുല്ലപ്പള്ളിയും തമ്മില്‍ പുന:സംഘടനയെ ചൊല്ലി ഇടഞ്ഞിരിക്കുകയാണ്.

നേരത്തെ പുനസംഘടനയ്ക്കായി മുല്ലപ്പള്ളി സമര്‍പ്പിച്ച ജംബോ പട്ടികയാകട്ടെ ഹൈക്കമാന്‍റ് അംഗീകരിച്ചതുമില്ല.ഒരാള്‍ക്ക്‌ ഒരു പദവി എന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശം ഗ്രൂപ്പുകള്‍ അംഗീകരിക്കുന്നതിന് തയ്യാറുമല്ല.ഇങ്ങനെ നിലവില്‍ പുന:സംഘടന അനിശ്ചിതത്വത്തിലാണ്.

ഈ സാഹചര്യത്തിലാണ്  ഹൈക്കമാന്‍റ് നെ സമീപിക്കുന്നതിന് മുല്ലപ്പള്ളി തീരുമാനിച്ചത്.നേരത്തെ മുല്ലപ്പള്ളി കേരളത്തിന്‍റെ ചുമതലയുള്ള മുകുള്‍ വാസ്നിക്കിനെയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും പുന:സംഘടന ഉടനെ നടത്തണമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.

നിലവില്‍ കെപിസിസി യുടെ പ്രവര്‍ത്തനം മുന്നോട്ട് പോകാത്ത സാഹചര്യമാണുള്ളത്. അത് കൊണ്ട് തന്നെ പുന:സംഘടന എത്രയും പെട്ടെന്ന് നടത്തണമെന്ന നിലപാടാണ് മുല്ലപ്പള്ളിയുടെത്.കുട്ടനാട് ഉപതെരെഞ്ഞെടുപ്പും തദ്ദേശ സ്ഥാപന തെരെഞ്ഞെടുപ്പും ഒക്കെ നേരിടണമെങ്കില്‍ പുന:സംഘടന കൂടിയേ തീരൂവെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

എന്നാല്‍ ഗ്രൂപ്പ്‌ പോരിന്‍റെ പേരില്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പുന:സംഘടനയുമായി സഹകരിക്കുന്നില്ലെന്ന പരാതിയും മുല്ലപ്പള്ളിക്കുണ്ട്.എന്നാല്‍ ഗ്രൂപ്പുകളെ പിണക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്കയും മുല്ലപ്പള്ളിക്കുണ്ട്.എന്നാല്‍ ഗ്രൂപ്പിന്‍റെ പേരില്‍ ആരും അവഗണിക്കപെടരുതെന്ന അഭിപ്രായവും മുല്ലപ്പള്ളിക്കുണ്ട്.ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുന:സംഘടനയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാമെന്ന നിലപാടിലാണ് മുല്ലപ്പളി.അതേസമയം യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികളുടെ പട്ടികയും ഇനിയും പുറത്ത് വിടുന്നതിന് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.കെപിസിസി പുനസംഘടനയുടെ  കാര്യത്തില്‍ ധാരണയായിട്ട് വേണം ഡിസിസി കളുടെ പുനസംഘടനയിലേക്ക് കടക്കേണ്ടത്.ഇക്കാര്യവും മുല്ലപ്പള്ളി സോണിയാ ഗാന്ധിയെ അറിയിക്കും.