മൂന്ന് പതിറ്റാണ്ടിന്‍റെ നാട്യ തപസ്യ; പുരസ്കാര നിറവിൽ എൻ വി കൃഷ്ണൻ മാസ്റ്റർ

ചെന്നയിലെ ലോകപ്രശസ്തയായ രുഗ്മണിദേവി അരുണ്ഡേലിന്റെ കലാക്ഷേത്രത്തിൽ നിന്നും നൃത്ത പഠനം പൂർത്തിയാക്കിയ കൃഷ്ണൻമാസ്റ്റർ പത്മഭൂഷൺ വി പി ധനഞ്ജയന്റെയും ശാന്ത ധനഞ്ജയന്റെയും ഭരതകലാഞ്ജലിയിലൂടെയാണ് നൃത്താധ്യാപകനായി രംഗത്തു വന്നത്. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 5, 2022, 08:58 PM IST
  • ഭരതനാട്യത്തിലും കുച്ചുപിടിയിലും മോഹനിയാട്ടത്തിലും കഥകളിയിലും കേരള നടനത്തിലുമെല്ലാം വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഇദ്ദേഹം പരിശീലനം നൽകി വരുന്നുണ്ട്.
  • കലോത്സവ വേദികളെ ഒരു കാലത്ത് കയ്യടക്കി വാണിരുന്ന കൃഷ്ണൻ മാസ്റ്റരുടെ ശിഷ്യപരമ്പര യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും കലാതിലക പ്രതിഭാ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയുണ്ടായി.
  • പ്രശസ്ത ചലച്ചിത്ര നടൻ വിനീത്കുമാർ, അനുപമ കൃഷ്ണൻ, മുരളി എച്ച് ഭട്ട്, എം.കെ. ഷിജിത്കുമാർ, സി. വിപിൻദാസ്. തുടങ്ങി നീളുന്നു കലാപ്രതിഭ, തിലക പട്ടങ്ങൾ നേടിയ കൃഷ്ണൻ മാസ്റ്ററുടെ ശിഷ്യപരമ്പര.
മൂന്ന് പതിറ്റാണ്ടിന്‍റെ നാട്യ തപസ്യ; പുരസ്കാര നിറവിൽ എൻ വി കൃഷ്ണൻ മാസ്റ്റർ

കണ്ണൂർ: നൃത്താധ്യാപന രംഗത്ത് മൂന്ന് പതിറ്റാണ്ടായി സജീവ സാന്നിധ്യമായ എന്‍ വി കൃഷ്ണന്‍ മാസ്റ്ററിന് ക്ഷേത്രകലാ ഫെലോഷിപ്പ് പുരസ്‌കാരം ലഭിച്ചു. ചലച്ചിത്ര, കലാ രംഗങ്ങങ്ങളിൽ പ്രശസ്തരായ നിരവധി പ്രതിഭകളെ മലയാള കരയ്ക്ക് സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. 

ചെന്നയിലെ ലോകപ്രശസ്തയായ രുഗ്മണിദേവി അരുണ്ഡേലിന്റെ കലാക്ഷേത്രത്തിൽ നിന്നും നൃത്ത പഠനം പൂർത്തിയാക്കിയ കൃഷ്ണൻമാസ്റ്റർ പത്മഭൂഷൺ വി പി ധനഞ്ജയന്റെയും ശാന്ത ധനഞ്ജയന്റെയും ഭരതകലാഞ്ജലിയിലൂടെയാണ് നൃത്താധ്യാപകനായി രംഗത്തു വന്നത്. 

Read Also: Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

ഭരതനാട്യത്തിലും കുച്ചുപിടിയിലും മോഹനിയാട്ടത്തിലും കഥകളിയിലും കേരള നടനത്തിലുമെല്ലാം വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഇദ്ദേഹം പരിശീലനം നൽകി വരുന്നുണ്ട്. കലാതിലകപ്പട്ടം നേടിയ പ്രശസ്ത അഭിനേത്രിയായ മഞ്ജുവാര്യർ കൃഷ്ണൻ മാസ്റ്ററുടെ പ്രിയശിഷ്യയായിരുന്നു. പ്രശസ്ത ചലച്ചിത്ര നടൻ വിനീത്കുമാർ, അനുപമ കൃഷ്ണൻ, മുരളി എച്ച് ഭട്ട്, എം.കെ. ഷിജിത്കുമാർ, സി. വിപിൻദാസ്. തുടങ്ങി നീളുന്നു കലാപ്രതിഭ, തിലക പട്ടങ്ങൾ നേടിയ കൃഷ്ണൻ മാസ്റ്ററുടെ ശിഷ്യപരമ്പര. 

സംസ്ഥാന സ്കൂൾ കലോത്സവ വേദികളെ ഒരു കാലത്ത് കയ്യടക്കി വാണിരുന്ന കൃഷ്ണൻ മാസ്റ്റരുടെ ശിഷ്യപരമ്പര യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും കലാതിലക പ്രതിഭാ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയുണ്ടായി.  തന്റെ മുഖഭാവത്തിലൂടെയും കൈകളിൽ രൂപം നൽകുന്ന മുദ്രകളും അതേ പടി വിദ്യാർത്ഥികളിൽ സന്നിവേശിപ്പിച്ച് ദ്രുതതാളത്തിൽ സംഗീതവും നൃത്തവും പഠിപ്പിക്കുന്നതാണ് മാസ്റ്ററുടെ ശൈലി. കഴിഞ്ഞ മുപ്പത് വർഷത്തോളമായി നൃത്തം അഭ്യസിപ്പിക്കുന്ന കൃഷ്ണൻമാസ്റ്ററുടെ ഭരതാഞ്ജലിയിൽ മുന്നുറോളം വിദ്യാർത്ഥികളാണ് പഠനത്തനെത്തുന്നത്.

Read Also: Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ

ഭാര്യ പി.കെ ഗീതയും മക്കളായ സംഘമിത്ര, മഹേന്ദ്രൻ, അംബരിഷ് എന്നിവരും കൃഷ്ണൻ മാസ്റ്ററിന്‍റെ നൃത്ത പരിശീലന കളരിക്ക് പൂർണ്ണ പിൻതുണയുമായി ഒപ്പം തന്നെയുണ്ട്. യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും കലാ പ്രതിഭാ പുരസ്‌കാരങ്ങൾ നേടിയ മകൾ സംഘമിത്രയും നൃത്താധ്യാപനരംഗത്ത് അച്ഛന്റെ പാത സ്വീകരിച്ചു നൃത്ത ക്ളാസുകൾ നൽകുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News