Kerala Budget 2021: കെ.എസ്.ആർ.ടി.സി സി.എൻ.ജിയിലേക്ക്, 3000 ബസുകൾ മാറും,10 ഹൈഡ്രജൻ ബസ്സുകളും നിരത്തിലിറക്കും

കൂടാതെ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനായി ഹൈഡ്രജനിൽ  പ്രവര്‍ത്തിക്കുന്ന പത്തു ബസുകള്‍ ആദ്യം നിരത്തിലിറക്കും

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 01:24 PM IST
  • ടൂറിസം വകുപ്പിന് മാർക്കറ്റിങ്ങിന് നിലവിലുള്ള നൂറ് കോടിക്ക് പുറമെ 50 കോടി രൂപ അധികമായി നൽകും
  • കേരള ഫിനാൻഷ്യൽ കോർപറേഷൻ 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും
  • ടൂറിസം പുനരുജ്ജീവനത്തിന് ദീർഘകാല പദ്ധതികൾ
  • പുനരുജ്ജീവന പാക്കേജ് നടപ്പാക്കാൻ സർക്കാർ വിഹിതമായി 30 കോടി രൂപ
Kerala Budget 2021: കെ.എസ്.ആർ.ടി.സി സി.എൻ.ജിയിലേക്ക്, 3000 ബസുകൾ മാറും,10 ഹൈഡ്രജൻ ബസ്സുകളും നിരത്തിലിറക്കും

Trivandrum: ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് (Ksrtc) കൂടുതൽ സഹായങ്ങൾ. 3000 ഡീസൽ ബസ്സുകൾ സി.എൻ.ജിയിലേക്ക് മാറുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഏറ്റവും കുറഞ്ഞത് 3000 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 100 കോടി നടപ്പു സാമ്പത്തിക വർഷത്തിൽ ഉയർത്തിയതാണ്.

കൂടാതെ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനായി ഹൈഡ്രജനിൽ  പ്രവര്‍ത്തിക്കുന്ന പത്തു ബസുകള്‍ ആദ്യം നിരത്തിലിറക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ വിഹിതമായി പത്തുകോടി രൂപ ഇതിനായി ലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു

ALSO READ: Kerala Budget 2021: കാർഷിക മേഖലയ്ക്ക് ഉണർവേകാൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനത്ത് അഞ്ച് അ​ഗ്രോ പാർക്കുകൾ തുടങ്ങും

ടൂറിസം വകുപ്പിന് മാർക്കറ്റിങ്ങിന് നിലവിലുള്ള നൂറ് കോടിക്ക് പുറമെ 50 കോടി രൂപ അധികമായി നൽകും. കേരള ഫിനാൻഷ്യൽ കോർപറേഷൻ 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ടൂറിസം പുനരുജ്ജീവനത്തിന് ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി.

ALSO READKerala Budget 2021 Live Updates: വാക്സിൻ ഗവേഷണത്തിന് കേരളം,ബജറ്റിൽ10 കോടി വകയിരുത്തി

 പുനരുജ്ജീവന പാക്കേജ് നടപ്പാക്കാൻ സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തും. അന്തരിച്ച മുൻ മന്ത്രിമാരായ ആർ ബാലകൃഷ്ണപിള്ളയ്ക്കും കെആർ ​ഗൗരിയമ്മയ്ക്കും സ്മാരകം നിർമിക്കും. ഇതിനായി രണ്ട് കോടി രൂപ വീതമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News