Narcotic Jihad: പരസ്യമായി ബിഷപ്പിനെ വിമർശിച്ച CPM രഹസ്യമായി പിന്തുണക്കുന്നു,ബിഷപ്പ് പ്രകടിപ്പിച്ചത് വിശ്വാസികളുടെ ഉത്കണ്ഠ, കുമ്മനം രാജശേഖരൻ

  CPM നടത്തുന്ന  വർഗീയ വിശകലനത്തില്‍ ആത്മാർത്ഥതയില്ലെന്ന്  BJP നേതാവ് കുമ്മനം രാജശേഖരന്‍.  

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 02:52 PM IST
  • ക്യാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദം വളരുമ്പോൾ വിദ്യാർത്ഥികൾ ജാഗരൂകരാകണം എന്ന് CPM പറയുന്നത് തികച്ചും അര്‍ത്ഥശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.
  • തീവ്രവാദത്തെ കുറിച്ച് മനസിലാക്കിയാണ് പാലാ ബിഷപ്പ് സംസാരിച്ചത്. സഭാ വിശ്വാസികളുടെ ഉത്കണ്ഠയാണ് ബിഷപ്പ് പ്രകടിപ്പിച്ചത്.
  • അത് മുഖ്യമന്ത്രി അന്വേഷിച്ചില്ല. കൂടാതെ, ബിഷപ്പുമായി സംസാരിക്കാൻ പോലും പിണറായി വിജയൻ ഇതുവരെ തയ്യാറായില്ല
Narcotic Jihad: പരസ്യമായി ബിഷപ്പിനെ വിമർശിച്ച CPM രഹസ്യമായി പിന്തുണക്കുന്നു,ബിഷപ്പ് പ്രകടിപ്പിച്ചത്  വിശ്വാസികളുടെ ഉത്കണ്ഠ,  കുമ്മനം രാജശേഖരൻ

തിരുവനന്തപുരം:  CPM നടത്തുന്ന  വർഗീയ വിശകലനത്തില്‍ ആത്മാർത്ഥതയില്ലെന്ന്  BJP നേതാവ് കുമ്മനം രാജശേഖരന്‍.  

ക്യാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദം വളരുമ്പോൾ വിദ്യാർത്ഥികൾ ജാഗരൂകരാകണം എന്ന്  CPM  പറയുന്നത് തികച്ചും അര്‍ത്ഥശൂന്യമാണെന്ന്  അദ്ദേഹം പറഞ്ഞു.

തീവ്രവാദ ശക്തികൾ കേരളത്തിൽ വളരുന്നതിന് ഉത്തരവാദി സിപിഎമ്മാണ്. കേരളത്തെ തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാക്കിയത് സിപിഎമ്മാണ്. തീവ്രവാദികളാൽ അഭിമന്യു മരിച്ചതും സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിച്ചില്ല. തീവ്രവാദത്തെപ്പറ്റി ഇപ്പോൾ ഉത്കണ്ഠപ്പെടുന്നതിൽ കാര്യമില്ല. സിപിഎമ്മാണ് കേരളത്തെ തീവ്രവാദത്തിന് എറിഞ്ഞ് കൊടുത്തത്. സിപിഎമ്മിന്‍റെ ഇപ്പോഴത്തെ മാനസാന്തരം ജനം വിശ്വസിക്കില്ല. താത്കാലിക ലാഭത്തിനായി സിപിഎം ഒളിച്ചു കളിക്കുകയാണ്, അദ്ദേഹം പറഞ്ഞു. 

Also Read: Narcotic Jihad: ബിഷപ്പിൻറെ നിലപാടിനോട് സർക്കാർ പറയുന്നതെന്ത്? സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തീവ്രവാദത്തെ കുറിച്ച് മനസിലാക്കിയാണ് പാലാ ബിഷപ്പ് സംസാരിച്ചത്. സഭാ വിശ്വാസികളുടെ ഉത്കണ്ഠയാണ് ബിഷപ്പ്  പ്രകടിപ്പിച്ചത്.  എന്നാല്‍,  അത് മുഖ്യമന്ത്രി അന്വേഷിച്ചില്ല. കൂടാതെ, ബിഷപ്പുമായി സംസാരിക്കാൻ പോലും പിണറായി വിജയൻ ഇതുവരെ തയ്യാറായില്ല. ഒരു ആത്മാർത്ഥതയുള്ള മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കണ്ടേ? പരസ്യമായി ബിഷപ്പിനെ വിമർശിച്ച സിപിഎം രഹസ്യമായി അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. സഭാ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സന്ദർശിച്ച മന്ത്രിക്കോ, പിണറായി വിജയനോ കഴിയുമോയെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

Also Read: Narcotic Jihad: ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി
 
പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം വലിയ  വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  ഒരു പ്രത്യേക സമൂഹത്തെ ഉദ്ദേശിച്ചാണ്  ബിഷപ്പ് പരാമര്‍ശിച്ചത് എന്നായിരുന്നു ആരോപണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News