Laha Accident : ളാഹ ശബരിമല തീര്‍ത്ഥാടകരുടെ വാഹന അപകടം; ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരൻ അപകടനില തരണം ചെയ്തു

Laha Bus Accident Latest update :  അപകടത്തെ തുടർന്ന് മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്.  ഈ കുട്ടി ഉള്‍പ്പടെ അഞ്ചു പേരെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 01:57 PM IST
  • മണികണ്ഠൻ അപകടനില തരണം ചെയ്തുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
  • അപകടത്തെ തുടർന്ന് മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്.
  • ഈ കുട്ടി ഉള്‍പ്പടെ അഞ്ചു പേരെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
  • ഇതിൽ തന്നെ ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Laha Accident : ളാഹ ശബരിമല തീര്‍ത്ഥാടകരുടെ വാഹന അപകടം;  ഗുരുതരമായി പരിക്കേറ്റ എട്ടു  വയസുകാരൻ അപകടനില തരണം ചെയ്തു

പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതേസമയം  മണികണ്ഠൻ അപകടനില തരണം ചെയ്തുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. അപകടത്തെ തുടർന്ന് മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടി ഉള്‍പ്പടെ അഞ്ചു പേരെയാണ് കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ തന്നെ ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളജിലേയും ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്. 

38 പേരാണ് നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ബസിലുണ്ടായിരുന്ന പരിക്കേല്‍ക്കാത്തവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിജയവാഡയില്‍ നിന്നുള്ള 44 പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബസിലുള്ളവരെ രക്ഷപ്പെടുത്തി. പത്തുമണിയോടെ അപകട സ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്.

ALSO READ: Laha Accident : ളാഹ വാഹനാപകടത്തെ തുടർന്ന് ശബരിമല തീർത്ഥാടകരെ വഴി തിരിച്ചുവിടും

ഇന്ന്, ഒക്ടോബർ 19 ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്.  ളാഹ വിളക്ക് മാടത്തിന് സമീപം വനമേഘലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ബസ് ക്രാഷ് ഗാർഡിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.  റോഡിൽ വെളിച്ചക്കുറവുണ്ടായത് രക്ഷാ പ്രവർത്തനത്തിനും തടസമായിരുന്നു, ആദ്യം മറ്റ് വാഹനങ്ങളിലെത്തിയ അയ്യപ്പഭക്തരാണ് രക്ഷാപ്രവർത്തനം നടത്തിയത്.   

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News