പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ ലാന്‍ഡ്‌ ബോര്‍ഡ്‌ അന്വേഷണം

അനധികൃത ഭൂമി സമ്പാദനക്കേസില്‍ പി. വി. അന്‍വര്‍ എം.എല്‍.എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലാന്‍ഡ് ബോര്‍ഡ്. എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചാണ്  അന്വേഷണം. 

Last Updated : Dec 6, 2017, 01:28 PM IST
പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ ലാന്‍ഡ്‌ ബോര്‍ഡ്‌ അന്വേഷണം

നിലമ്പൂര്‍: അനധികൃത ഭൂമി സമ്പാദനക്കേസില്‍ പി. വി. അന്‍വര്‍ എം.എല്‍.എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലാന്‍ഡ് ബോര്‍ഡ്. എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചാണ്  അന്വേഷണം. 

അന്‍വറിന്‍റെ  ഭൂവിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാലു വില്ലേജ് ഓഫീസുകള്‍ക്ക് ലാന്‍ഡ്‌ ബോര്‍ഡ്‌ കത്ത് നല്‍കി. 

അനധികൃത നിര്‍മ്മാണങ്ങളുടെ പേരിലും മറ്റും ഇതിന് മുന്‍പ് എം.എല്‍.എക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും  തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ വ്യക്തമാക്കുന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മലപ്പുറം ജില്ലാഭരണകൂടത്തിന് ലഭിച്ചിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ പി വി അന്‍വര്‍ അന്ന് ശ്രമിച്ചത് സ്വത്തുക്കള്‍ രണ്ടാം ഭാര്യയുടെ പിതാവിന്‍റെ പേരിലേക്ക് മാറ്റിയാണ്. 

ചീങ്കണ്ണിപ്പാലിയിലെ നിയമ ലംഘനങ്ങള്‍ വ്യക്തമാക്കുന്ന മറ്റ് അന്വേഷണ റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ  ജില്ലാ ഭരണ കൂടത്തിന് ലഭിച്ചിരുന്നു. അന്‍വറിന് എതിരായി തെളിവുകള്‍ ഒരുപാട് ഉണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടെയിലാണ് ലാന്‍ഡ്‌ ബോര്‍ഡ്‌ അന്‍വറിനെതിരെ 
അന്വേഷണം ആരംഭിച്ചത്.

Trending News