അങ്കമാലി: അങ്കമാലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂർ എരപ്പിൽ ശിവൻ, ഭാര്യ വത്സ, മകൾ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലയ്ക്കു പിന്നില്‍ ശിവന്‍റെ സഹോദരന്‍ ബാബുവാണെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍.
അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ശിവനും ബാബുവും നിരവധി തവണ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി അയല്‍പക്കക്കാര്‍ സൂചിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ശിവന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ബാബു മൂന്നുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.