"ആലാപനമാധുരിയിൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ"; മഹാഗായികയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Lata Mangeshkar Demise - മലയാളിക്കും ലതാ മങ്കേഷ്കറിന്റെ നാവിൻതുമ്പിലെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 02:48 PM IST
  • മലയാളിക്കും ലതാ മങ്കേഷ്കറിന്റെ നാവിൻതുമ്പിലെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
  • ഇന്ന് രാവിലെയാണ് ലോകത്തിന്റെ മഹാഗായിക എന്ന വിശേഷണം ലഭിച്ച ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗം സ്ഥരീകരിക്കുന്നത്.
"ആലാപനമാധുരിയിൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ"; മഹാഗായികയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളിക്കും ലതാ മങ്കേഷ്കറിന്റെ നാവിൻതുമ്പിലെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

"ലതാ മങ്കേഷ്കറുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്  ലതാമങ്കേഷ്കർക്കുള്ളത്" പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ALSO READ : Lata Mangeshkar| കദളി കൺകദളി... ലതാ മങ്കേഷ്കർ പാടിയ മലയാളത്തിലെ ഒരേ ഒരു ഗാനം

ഇന്ന് രാവിലെയാണ് ലോകത്തിന്റെ മഹാഗായിക എന്ന വിശേഷണം ലഭിച്ച ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗം സ്ഥരീകരിക്കുന്നത്. മഹാഗായികയ്ക്കുള്ള ആദരസൂചകമായി രാജ്യത്ത് രണ്ട് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡും അതിനെ തുടർന്നുണ്ടായി ന്യുമോണിയയ്ക്ക് പിന്നാലെ ആരോഗ്യം വഷളായതിനെ തുടർന്നാണ് 92കാരിയായ വിശ്വ ഗായികയുടെ അന്ത്യം.

ALSO READ : Lata Mangeshkar Demise | നെഹ്റുവിനെ കരയിപ്പിച്ച ലതാ മങ്കേഷ്ക്കറുടെ ആ ​ഗാനം...

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ്  ലതാമങ്കേഷ്കർക്കുള്ളത്.

പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര  ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. 

ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News