Liquor: മദ്യ വില്‍പ്പനയില്‍ മാറ്റങ്ങള്‍, മദ്യവിലയ്ക്കൊപ്പം മദ്യകുപ്പികളുടെ വലിപ്പവും കൂടുന്നു

  സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ മാറ്റങ്ങളുമായി Bevco. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 05:33 PM IST
  • സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ മാറ്റങ്ങളുമായി Bevco. ഫെബ്രുവരി 1 മുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരുക.
  • അതായത് ഒന്നാം തിയതി മുതല്‍ മദ്യത്തിന് വില കൂടുന്നതോടോപ്പം മാറ്റങ്ങളും നിലവില്‍ വരും.
  • ഫെബ്രുവരി 1 മുതല്‍ വലിയ ബോട്ടിലുകളിലും മദ്യം ലഭ്യമാക്കും. കൂടാതെ, പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനും ബീവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.
Liquor: മദ്യ വില്‍പ്പനയില്‍ മാറ്റങ്ങള്‍, മദ്യവിലയ്ക്കൊപ്പം  മദ്യകുപ്പികളുടെ വലിപ്പവും കൂടുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ മാറ്റങ്ങളുമായി Bevco. 

ഫെബ്രുവരി 1 മുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരുക. അതായത് ഒന്നാം തിയതി മുതല്‍ മദ്യത്തിന് വില കൂടുന്നതോടോപ്പം മാറ്റങ്ങളും നിലവില്‍ വരും.  

ഫെബ്രുവരി 1 മുതല്‍  വലിയ ബോട്ടിലുകളിലും മദ്യം ലഭ്യമാക്കും.  കൂടാതെ,  പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനും  ബീവറേജസ് കോര്‍പ്പറേഷന്‍  (Beverages Corporation) നിര്‍ദ്ദേശം നല്‍കി.  

സംസ്ഥാനത്തെ ബീവറേജ് ഔട്ട് ലെറ്റുകളിലാണ്  Bevco വലിയ ബോട്ടിലുകളില്‍ മദ്യം ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.  പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഒന്നര, രണ്ടേകാല്‍ ലിറ്ററിന്‍റെ വലിയ  ബോട്ടിലുകളിലും മദ്യം  വിപണിയിലെത്തും. പ്ലാസ്റ്റിക് കുപ്പികള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം.  ഇതുസംബന്ധിച്ച്‌ വിതരണക്കാര്‍ക്ക് ബീവറേജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കി കഴിഞ്ഞു. 

അതേസമയം,  പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അടിസ്ഥാന വിലയില്‍ നിന്നും  7 %  അധികനിരക്കാണ് ഈടാക്കുക. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 

വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ്  കാലമായതിനാല്‍  ആളുകളുടെ തിക്കും തിരക്കും കുറയ്ക്കേണ്ടതും അനിവാര്യമാണ്.  കൂടാതെ മദ്യവില (Liquor Price)  വര്‍ദ്ധിക്കുന്ന  സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭകരമായേക്കും. ബെവ്‌കോയുടെ വരുമാനവും കുറയില്ല.  

പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള  തീരുമാനം  ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍   ഫെബ്രുവരി 1  മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ ആയിരിക്കും.

Also read: Liquor Price: ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് വില കൂടും

അതേസമയം, കോവിഡ് മഹാമാരി   ബെവ്‌കോയ്ക്കും  വന്‍ തിരിച്ചടിയായി. മുന്‍  വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മദ്യവില്‍പ്പനയില്‍ വലിയ ഇടിവാണ് 2020 ല്‍  രേഖപ്പെടുത്തിയിരിക്കുന്നത്. 

 

Trending News