തിരുവനന്തപുരം: കോറോണ വൈറസ് കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് Lock Down പ്രഖ്യാപിച്ചു.
കോറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മാർച്ച് 31 വരെ നടക്കുന്ന Lock down ഇന്ന് അർദ്ധ രാത്രിമുതൽ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. lock down പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടുമെന്നും എന്നാല്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Also read: കേരളത്തില്‍ മാര്‍ച്ച് 31 വരെ lock down, സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്ന്‍ മുഖ്യമന്ത്രി...
ഈ സാഹചര്യത്തിൽ ബാങ്കുകളുടെയും പ്രവർത്തന സമയവും കുറച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരിക്കും ഇനി ബാങ്കുകൾ പ്രവർത്തിക്കുക.
മാർച്ച് 31 വരെ ഈ നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.