Lok Sabha Election 2024: വയനാട്ടില്‍ ആനി രാജ; തൃശൂരില്‍ വി എസ് സുനില്‍കുമാര്‍; സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

CPI Candidates in Lok Sabha Election: സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 05:10 PM IST
  • പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്.
  • സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്.
Lok Sabha Election 2024: വയനാട്ടില്‍ ആനി രാജ; തൃശൂരില്‍ വി എസ് സുനില്‍കുമാര്‍; സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞടുപ്പിൽ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റുകളിലും സ്ഥാനാർത്ഥികളായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ മത്സരിക്കും. തൃശൂരിൽ വി എസ് സുനിൽകുമാർ, വയനാട്ടിൽ ആനി രാജ എന്നിങ്ങനെയാണ് അങ്കത്തിന് ഇറങ്ങുന്നത്. മാവേലിക്കരയിൽ സി എ അരുൺകുമാർ ആണ് സ്ഥാനാർത്ഥി. മാവേലിക്കരയിൽ ജില്ല കൗൺസിലിൻ്റെ എതിർപ്പ് മറികടന്നാണ് അരുൺകുമാറിനെ തീരുമാനിച്ചത്.  ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയിരുന്നു. 

സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രി പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാണ് അരുൺ. സംസ്ഥാന കൗൺസിലിന് ശേഷമാണ് ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

ALSO READ: ടി പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം വിശദീകരിക്കണമെന്ന് കോടതി; കുടുംബമുണ്ടെന്ന് പ്രതികൾ

അതേസമയം വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയായി വരില്ലേ, ആനിരാജയും രാഹുൽ ഗാന്ധിയും ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ നേരിടുന്നവരാണല്ലോ, രാഷ്ട്രീയ- വ്യക്തിപരമായ സൗഹൃദത്തെ ഇത് ബാധിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

രാഹുൽഗാന്ധിയോട് സ്നേഹബന്ധമുണ്ട്, രാഷ്ട്രീയ സ്നേഹവുമുണ്ട്. ഇന്ത്യ മുന്നണിയിൽ രാഹുൽ നൽകിയ സംഭാവനകളെ ബഹുമാനിക്കുന്നു. കോൺഗ്രസ് പോലൊരു പാർട്ടി രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് മത്സരിപ്പിക്കുമ്പോൾ കഴിഞ്ഞതവണ മുന്നോട്ടുവച്ച ചില രാഷ്ട്രീയ ചോദ്യങ്ങൾക്ക് രാഷ്ട്രീയപരമായി മറുപടി പറയേണ്ടി വരും. യുക്തിഭദ്രമായ തീരുമാനമാണോയെന്ന് അവർ പരിശോധിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News