തിരുവനന്തപുരം : തോട്ടപ്പള്ളി കരിമണൽഖനനം സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിച്ചുയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിന് കൂടുതൽ ലാഭം നേടികൊടുക്കാൻ മുഖ്യമന്ത്രി ഇടപ്പെട്ട് കരിമണൽ നിസ്സാര വിലയ്ക്ക് നൽകിയെന്ന് കോൺഗ്രസ് എംഎൽഎ ആരോപിച്ചു. ഇതിന്റെ പ്രതിഫലമായി 100 കോടിയോളം രൂപ പിണറായി വിജയൻ വാങ്ങിയെന്നും മാത്യു കുഴൽനാടൻ തന്റെ ആരോപിച്ചു. തോട്ടപ്പള്ളി കരിമണൽഖനനം സിഎംആർഎല്ലിന് നൽകിയത് വീണ വിജയന് നൽകിയ മാസപ്പടി നൽകിയതിന് പകരമാണെന്ന ആരോപണത്തിന്റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് എംഎൽഎ ഇന്ന് വാർത്തസമ്മേളനം വിളിച്ചു ചേർത്തത്.
സിഎംആർഎൽ തോട്ടപ്പള്ളിയിൽ നിന്നും 40,000 കോടി രൂപയുടെ കരിമണലാണ് ഖനനം ചെയ്തിട്ടുള്ളത്. ഇതിലൂടെ സംസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയാണ്. മകൾ വീണയെ സംശയത്തിന്റെ നിഴലിൽ നിർത്തി പൊതുയിടത്ത് വെച്ച് വലിച്ചുകീറാൻ കൊടുക്കാതെ മുഖ്യമന്ത്രി ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇനി മകളാണ് ഇതിനെല്ലാം ഉത്തരവാദിയെങ്കിൽ അത് തുറന്ന് പറയാനും മുഖ്യമന്ത്രി തയ്യാറാകണമെന്നും കുഴനാടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ALSO READ : Gold Rate Today : ഇന്ന് സ്വർണവില കുറഞ്ഞു; പക്ഷെ നിരക്ക് 46,000ത്തിന് മുകളിൽ തന്നെ
ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും പിവിക്കാണ് നൽകിയിരിക്കുന്നത്. ആ പിവി മുഖ്യമന്ത്രി പിണറായി വിജയനാണ്. അതായത് സിഎംആർഎൽ 100 കോടിയോളം രൂപയാണ് മുഖ്യമന്ത്രിക്ക് നൽകിയതെന്ന് മാത്യു കഴുൽനാടൻ ആരോപിച്ചു. തന്റെ ആരോപണങ്ങളിൽ തുറന്നചർച്ചയ്ക്ക് തയ്യാറാണെന്നും ഇതിനായി സിപിഎമ്മിന്റെ മന്ത്രിമാരാ എംബി രാജേഷിനെയും പി രാജീവിനെയും കോൺഗ്രസ് എംഎൽഎ ക്ഷണിക്കുകയും ചെയ്തു.
ഇതിന് പുറമെ സിഎംആർഎല്ലിന്റെ സഹഉടമസ്ഥതയിലുള്ള കെആർഇഎംഎല്ലിന്റെ ഭൂമി ഇടപാടിലും മുഖ്യമന്ത്രി ഇടപ്പെട്ടിട്ടുണ്ടെന്ന് കുഴനാടൻ ആരോപിച്ചു. ഖനനക്കമ്പനി 60 ഏക്കർ വാങ്ങിയതിൽ അട്ടിമറിയുണ്ട്. ഇതിനായി ഭൂപരിധി ചട്ടത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ട് ഇളവ് വരുത്തിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.