തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ആസ്തി വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുരേഷ് ഗോപിയുടെ കൈവശം 40,000 രൂപയാണുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. 2023 - 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.
സുരേഷ് ഗോപിയുടെ കൈവശം 53 ലക്ഷം രൂപ വിലമതിക്കുന്ന 1025 ഗ്രാം സ്വര്‍ണവും പോസ്റ്റ് ഓഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയില്‍ പറയുന്നത്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിയ്ക്കുണ്ട്. സുരേഷ് ഗോപിയുടെ ആകെ വരുമാനം 4 കോടി 68 ലക്ഷം രൂപയാണ്.
ALSO READ: അടൂർ പ്രകാശിൻ്റെ ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു; ആഞ്ഞടിച്ച് എൽഡിഎഫ്
സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. ഇതിന് പുറമെ 2.53 കോടി വില വരുന്ന 8 വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി. സുരേഷ് ഗോപിയുടെ പേരില്‍ 7 കേസുകളാണ് നിലവിലുള്ളത്.
അതേസമയം, ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവും മക്കളുടെ പേരില്‍ 36 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവുമുണ്ട്. 4.13 ലക്ഷം രൂപയാണ് ഭാര്യയുടെ വരുമാനം. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.