സെക്രട്ടറിയേറ്റിലേക്ക് നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്

ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യുഎന്‍ഐയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തും. ഈ മാസം 24ന് ആരംഭിക്കുന്ന ലോങ് മാര്‍ച്ച് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയാണ് നടക്കുക. കൂടാതെ, നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് നടക്കും.

Last Updated : Apr 20, 2018, 04:54 PM IST
സെക്രട്ടറിയേറ്റിലേക്ക് നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യുഎന്‍ഐയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തും. ഈ മാസം 24ന് ആരംഭിക്കുന്ന ലോങ് മാര്‍ച്ച് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയാണ് നടക്കുക. കൂടാതെ, നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് നടക്കും.

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് 8 മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാത്തതിനെതിരെയാണ് ലോങ് മാര്‍ച്ച് പണിമുടക്കും.

243 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. 

ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലിരിക്കുന്ന നഴ്സുമാര്‍ എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് ലക്ഷ്യമിടുന്നത്.  

 

Trending News