Rescue operations for Arjun on day 9:‌ അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തും

Shirur landslide: ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 08:47 AM IST
  • അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്
  • ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകൾ തിരച്ചിൽ നടത്തും
  • ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്
Rescue operations for Arjun on day 9:‌ അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തും

ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍റും കോഴിക്കോട് സ്വദേശിയുമായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തിരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് നടത്തുമെന്നാണ് റിപ്പോർട്ട്.

Also Read: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴ

ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്. കര, നാവിക സേനകൾ ചേര്‍ന്നാണ് തിരച്ചിൽ നടത്തുന്നത്. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചതിന്നാൻ റിപ്പോർട്ട്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം പറയുന്നത്.

Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും

ഇതേ ഭാഗത്ത്‌ കരസേനയുടെ റഡാർ പരിശോധനയിലും സിഗ്നൽ കിട്ടിയിരുന്നു. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തുമെന്നാണ് വിവരം. നോയിഡയിൽ നിന്നും പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തിരച്ചിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇനിയും കണ്ടെത്താനുള്ളത് അർജുൻ ഉൾപ്പെടെയുള്ള മൂന്നു പേരെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News