വയനാട്: വയനാട് തിരുനെല്ലിയിൽ പോസ്റ്റർ പതിപ്പിച്ച മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. സിപി മൊയ്തീൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പ്രദേശത്ത് എത്തിയതെന്നാണ് പോലീസിൻ്റെ സ്ഥീരികരണം. ആറളത്തെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടെന്നും ഇതിന് പകരം ചോദിക്കുമെന്നും മുന്നറിയിപ്പ് നൽകുന്ന പോസ്റ്ററാണ് പതിച്ചത്.
ഈ മാസം ഇരുപത്തിയെട്ടിന് രാത്രിയോടെ എത്തിയ മാവോയിസ്റ്റ് സംഘം തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിക്ക് സമീപമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. നവംബർ പതിമൂന്നിന് കണ്ണൂര്‍ അയ്യങ്കുന്ന് പഞ്ചായത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആന്ധ്രാപ്രദേശ് റായല്‍സീമ സ്വദേശിയും മാവോയിസ്റ്റ് നേതാവുമായ ലക്ഷ്മിയെന്ന കവിത കൊല്ലപ്പെട്ടെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്.
ALSO READ: ‘ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പകരം വീട്ടും’; തിരുനെല്ലിയിൽ മാവോയിസ്റ്റ് പോസ്റ്റർ
ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെത്തിയത് സിപി മൊയ്തീനും വയനാട് സ്വദേശിയായ സോമനുമാണെന്ന് കണ്ടെത്തിയത്. ആറംഗ സംഘത്തിലെ മറ്റ് നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്ന മുന്നറിപ്പ് പോസ്റ്റർ പതിപ്പിച്ച പശ്ചാത്തലത്തിൽ വയനാട്ടിലോ കണ്ണൂരിലോ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അതേസമയം തണ്ടർബോൾട്ട് വനമേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.