Road Accident: തൃശൂരിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം!

Road Accident In Thrissur: ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടുകയും ശേഷം പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 07:56 AM IST
  • കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു
  • അപടകത്തിൽപെട്ടത് വേളാങ്കണ്ണി-ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ്
  • ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അപകടം
Road Accident: തൃശൂരിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്;  4 പേരുടെ നില ഗുരുതരം!

തൃശൂർ: കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.  അപടകത്തിൽപെട്ടത് വേളാങ്കണ്ണി-ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ്. ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  

Also Read: ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു; അക്രമിയും ജീവനൊടുക്കി

അപകടത്തിൽ 4 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  കൂടാതെ 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടുകയും ശേഷം പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശവും പിൻവശവും ശരിക്കും തകർന്ന നിലയിലാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News