Helmet Repairing : തലസ്ഥാനത്തിന്റെ സ്വന്തം 'ഹെൽമറ്റ് ഡോക്ടർ': മിതമായ നിരക്കിൽ വിദഗ്ധ 'ചികിത്സ'; 25 വർഷത്തെ സേവന പാരമ്പര്യം

തിരുവനന്തപുരം തകരപ്പറമ്പ് മേൽപ്പാലത്തിനു കീഴിലാണ് വിജയകുമാറിന്റെ ഹെൽമറ്റ് ക്ലിനിക്ക്. 25 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ് പുളിയറക്കോണം സ്വദേശിയായ വിജയകുമാർ. 

Written by - നയന ജോർജ് | Last Updated : Mar 17, 2022, 10:33 PM IST
  • തിരുവനന്തപുരം തകരപ്പറമ്പ് മേൽപ്പാലത്തിനു കീഴിലാണ് വിജയകുമാറിന്റെ ഹെൽമറ്റ് ക്ലിനിക്ക്.
  • 25 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ് പുളിയറക്കോണം സ്വദേശിയായ വിജയകുമാർ.
Helmet Repairing : തലസ്ഥാനത്തിന്റെ സ്വന്തം 'ഹെൽമറ്റ് ഡോക്ടർ': മിതമായ നിരക്കിൽ വിദഗ്ധ 'ചികിത്സ'; 25 വർഷത്തെ സേവന പാരമ്പര്യം

തിരുവനന്തപുരം: മനുഷ്യനേയും മൃഗങ്ങളേയും ചികിത്സിക്കാൻ മാത്രമല്ല, പരിക്കേറ്റ ഹെൽമറ്റുകൾക്കുമുണ്ട് തലസ്ഥാനത്ത് ഒരു ഡോക്ടർ. പുളിയറക്കോണം സ്വദേശി വിജയകുമാറാണ് ഇരുചക്രവാഹന ഉപയോക്താക്കളുടെ പ്രിയപ്പെട്ട 'ഹെൽമറ്റ് ഡോക്ടർ'. ഹെൽമറ്റിനുണ്ടാകുന്ന ഒട്ടുമിക്ക 'അസുഖ'ങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്. അതും മിതമായ നിരക്കിൽ.

തിരുവനന്തപുരം തകരപ്പറമ്പ് മേൽപ്പാലത്തിനു കീഴിലാണ് വിജയകുമാറിന്റെ ഹെൽമറ്റ് ക്ലിനിക്ക്. 25 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ് പുളിയറക്കോണം സ്വദേശിയായ വിജയകുമാർ. 

ALSO READ : Cake History : കേക്കുണ്ടാക്കിയാൽ മാത്രം പോരാ ; കേക്കിന്റെ ചരിത്രം പരിജയപ്പെടാം

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിജയകുമാറിന്റെ ജോലിയും കൂടി. ചിൻ സ്ട്രിപ്പും ചിൻ കപ്പും മാറ്റുന്നതിനാണ് കൂടുതൽ പേരും എത്തുന്നത്. കുറഞ്ഞ ചെലവിൽ ഹെൽമറ്റിന്റെ അറ്റകുറ്റപ്പണികൾ മികച്ച രീതിയിൽ നടത്തുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. സ്ഥിരം കസ്റ്റമേഴ്സിന് പുറമെ വിജയകുമാറിനെക്കുറിച്ച് കേട്ടറിഞ്ഞ് പോലും ആളുകളെത്തുന്നുണ്ട്. ചെറിയ കേടുപാടുകളുണ്ടാകുമ്പോൾ ഹെൽമറ്റ് മാറ്റി പുതിയത് വാങ്ങിയിരുന്നവർ ഇപ്പോൾ വിജയകുമാറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 

എന്നാൽ തിരക്ക് കൂടുമ്പോഴും ഇരുട്ട് വീഴും മുമ്പേ കട അടയ്ക്കാൻ നിർബന്ധിതനാണ് വിജയകുമാർ. കാരണം ഈ ചെറിയ കടമുറിയിൽ വൈദ്യുതിയില്ല എന്നതാണ്. രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് വിജയകുമാറിന്റെ 'ക്ലിനിക്കിന്റെ' പ്രവർത്തന സമയം. ജോലിയിൽ മുഴുകുമ്പോൾ യേശുദാസിന്റെ പാട്ടുകളാണ് വിജയകുമാറിന്റെ കൂട്ട്. 

ALSO READ : Boli Sweet : ബോളി എവിടുന്ന് വന്നു ? ബോളിയുടെ ചരിത്രം എന്ത്?

കാൻസർ ബാധിച്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ചു. രണ്ട് മക്കളുണ്ട്. തന്റെ ജോലിയിൽ പൂർണ്ണതൃപ്തനാണ് ഇദ്ദേഹം. ഐഎസ്ഐ ഗുണമേന്മയുള്ള ഹെൽമറ്റ് തന്നെ വാങ്ങണമെന്നാണ് വിജയകുമാർ ഇവിടെയെത്തുന്നവരോട് നൽകുന്ന ഉപദേശം. ഹെൽമറ്റ് ഡോക്ടറുടെ സേവനത്തിന് ഇവിടെയെത്തുന്ന കസ്റ്റമേഴ്സും നൽകുന്നത് ഐഎഎസ്ഐ സർട്ടിഫിക്കറ്റാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News