ചെറുതോണി:ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനമുണ്ടായി. രണ്ടു തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15 നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇതേപ്പറ്റി പരിശോധിച്ചു വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.